സൗദി അറേബ്യയിലെ ജിസാനില്‍ നേരിയ ഭൂചലനം
തുടര്‍ ചലനങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല.
റിയാദ്: സൗദി അറേബ്യയിലെ ജിസാന്‍ പ്രവിശ്യയില്‍പ്പെട്ട അല്‍ശുഖൈഖിന് സമീപം നേരിയ ഭൂചലനം അനുഭവപ്പെട്ടു. അല്‍ശുഖൈഖിന് തെക്ക് ഇന്നലെ ഉച്ചയോടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് സൗദി ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 12.30ന് ആണ് റിക്ടര്‍ സ്കെയിലില്‍ 2.5 ഡിഗ്രി തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ഭൂചലനത്തിന്‍റെ പ്രത്യാഘാതങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും തുടര്‍ ചലനങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും സൗദി ജിയോളിക്കല്‍ സര്‍വേ വക്താവ് താരിഖ് അബല്‍ഖൈല്‍ പറഞ്ഞു.
Read Also - 20 വർഷത്തെ പ്രവാസ ജീവിതം, മകളുടെ കല്യാണമെന്ന സ്വപ്നം അപകടത്തിൽ പൊലിഞ്ഞു; നൊമ്പരമായി അബ്ദുൽ സത്താറും ആലിയയും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം