ബഹ്റൈനില്‍ ഉച്ചവിശ്രമ നിയമം ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും
ജൂലൈ ഒന്ന് തിങ്കളാഴ്ച ഉച്ച മുതല്‍ വൈകുന്നേരം നാലു മണി വരെയാണ് പുറംജോലികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുക.
മനാമ: ബഹ്റൈനില്‍ ഉച്ചവിശ്രമ നിയമം ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. താപനില ഉയരുന്ന സാഹചര്യത്തില്‍ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനാണ് തീരുമാനം. ജൂലൈ ഒന്ന് തിങ്കളാഴ്ച ഉച്ച മുതല്‍ വൈകുന്നേരം നാലു മണി വരെയാണ് പുറംജോലികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുക.
Read Also - ഒരു സിമ്പിള്‍ ശീലം, കൈവന്നത് കോടികളുടെ ഭാഗ്യം; 46കാരനെ കോടീശ്വരനാക്കിയ ആ ടിപ്സ് മറ്റുള്ളവര്‍ക്കും മാതൃക
വെയിലിന്‍റെയും കൊടും ചൂടിന്‍റെയും കഠിനമായ ആഘാതങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുകയാണ് നിയമം നടപ്പിലാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. തൊഴിൽ സുരക്ഷയും ആരോഗ്യവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള രാജ്യത്തിന്‍റെ പ്രതിബദ്ധതയുടെ ഭാഗമായാണ് തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ ഈ നിയമം പ്രഖ്യാപിച്ചത്. ഉച്ചവിശ്രമ നിയമം ലംഘിച്ചാല്‍ 2012 ലെ നിയമം 36 ലെ ആർട്ടിക്കിൾ (192) അനുശാസിക്കുന്ന പ്രകാരം മൂന്ന് മാസം വരെ തടവും കൂടാതെ/അല്ലെങ്കിൽ BD500 മുതൽ BD1000 വരെ പിഴയും ഉൾപ്പെടെയുള്ള ശിക്ഷ ചുമത്താനുള്ള നിയമവും ആർട്ടിക്കിളിൽ ഉണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം