പൊള്ളുന്ന ചൂട്, സൗദിയിൽ ഉച്ച സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലിക്ക് വിലക്ക്
- ഉച്ചക്ക് 12 മുതൽ മൂന്ന് വരെയാണ് ജോലി വിലക്ക്.
- ജൂൺ 15 മുതൽ സെപ്ത. 15 വരെയാണ് നിയന്ത്രണം
റിയാദ്: വേനൽ കടുത്തതോടെ ഉച്ച വെയിലത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിന് വിലക്ക്. ജൂൺ 15 മുതൽ സെപ്തംബർ 15 വരെയാണ് നിയന്ത്രണം. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയവും ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് ദേശീയ കൗൺസിലുമാണ് ഇത് നടപ്പാക്കുന്നത്.
സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങൾക്കും നിയമം ബാധകമായിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്താണിത്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി ആരോഗ്യകരവും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുകയും ഇതിന്‍റെ ലക്ഷ്യമാണ്.
Read Also - ഓസ്ട്രേലിയയില്‍ കടലില്‍ മുങ്ങി മരിച്ച മലയാളി യുവതികളില്‍ രണ്ടാമത്തെയാൾ കോഴിക്കോട് സ്വദേശി
തൊഴിൽ സമയം ക്രമീകരിക്കാനും പുതിയ നിയന്ത്രണം നടപ്പാക്കാനും മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടു. ഈ നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടാവും. ഇത്തരം നിയമ ലംഘനങ്ങൾ മന്ത്രാലയത്തിെൻറ ഏകീകൃത നമ്പറിൽ (19911) അറിയിക്കണം. മന്ത്രാലയത്തിന്‍റെ മൊബൈൽ ആപ്പ് വഴിയും റിപ്പോർട്ട് ചെയ്യാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ᐧ