ഒമാനില്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍
പുറം ജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് ഉഉച്ചയ്ക്ക് 12.30 മുതൽ 3.30 വരെയാണ് വിശ്രമ സമയം.
മസ്കത്ത്: കനത്ത ചൂടില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആശ്വാസമായി ഒമാനില്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ വന്നു. ജൂൺ ഒന്ന് ശനിയാഴ്ച മുതല്‍ രാജ്യത്ത് ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലായി.
ഒമാൻ തൊഴിൽ നിയമത്തിലെ ആർട്ടിക്കിള്‍ 16 പ്രകാരമാണ് ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിൽ പുറത്തു ജോലിയെടുക്കുന്ന തൊളിലാളികൾക്ക് വിശ്രമം നൽകുന്നത്. പുറം ജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് ഉച്ചയ്ക്ക് 12.30 മുതൽ 3.30 വരെയാണ് വിശ്രമ സമയം. തൊഴിലാളികളുടെ ആരോഗ്യ-തൊഴിൽ സുരക്ഷയും മറ്റും പരിഗണിച്ചാണ് അധികൃതർ ഉച്ചവിശ്രമം അനുവദിക്കുന്നത്. വിശ്രമ സമയം അനുവദിക്കാത്ത കമ്പനികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Read Also - കോളടിച്ചു! പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു; യുഎഇയിൽ പുതുക്കിയ വില ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും
സൗദി അറേബ്യയില്‍ വേനൽ ജൂൺ ഒന്നിന് ആരംഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
റിയാദ്: സൗദിയിൽ ഈ വർഷത്തെ വേനൽക്കാലം ജൂൺ ഒന്നിന് ആരംഭിക്കുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വേനൽ ഇത്തവണ കടുത്തേക്കുമെന്ന് കാലാവസ്ഥ കേന്ദ്രം വക്താവ് ഹുസൈൻ അൽ ഖഹ്താനി ചൂണ്ടിക്കാട്ടി. വേനൽക്കാലത്ത് സാധാരണ ലഭിക്കാറുള്ള മഴ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വേനൽക്കാലത്ത് പ്രകടമാകുന്ന കാലാവസ്ഥ മാറ്റങ്ങൾ കൃത്യമായി നിരീക്ഷിക്കാനും സമയാസമയങ്ങളിൽ അവ വ്യക്തമാക്കാനും ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയും നൂതന ഉപകരണങ്ങളും ദേശീയ കാലാവസ്ഥ കേന്ദ്രം ഉപയോഗപ്പെടുത്തുന്നതായി കേന്ദ്ര വക്താവ് ചൂണ്ടിക്കാട്ടി. കാലാവസ്ഥാ റഡാറുകൾ, ഉപഗ്രഹ സംവിധാനങ്ങൾ, ആധുനിക രീതിയിലുള്ള കാലാവസ്ഥ നിരീക്ഷണ സംവിധാനങ്ങൾ എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളിലെ വാനനിരീക്ഷണ കേന്ദ്രങ്ങൾ ഉപയോഗപ്പെടുത്തുന്ന ഏറ്റവും പുതിയ സാങ്കേതിക വിദ്യകളെയും ആധുനിക കാലാവസ്ഥാ നടപടികളെയും സൗദി ദേശീയ കാലാവസ്ഥ കേന്ദ്രവും അവലംഭിക്കുന്നതായി കേന്ദ്രവക്താവ് വ്യക്തമാക്കി.