ലോക ഹൈപ്പര്‍ടെന്‍ഷന്‍ ദിനം; ആയിരം സൗജന്യ രക്തപരിശോധനകള്‍ വാഗ്ദാനം ചെയ്ത് മെഡ്7 ക്ലിനിക്ക്
മെയ് 19ന് വൈകുന്നേരം നാല് മണി മുതല്‍ രാത്രി എട്ട് മണി വരെ അല്‍ ഖുസൈസിലെ മെഡ്7 നാസര്‍ ക്ലിനിക്കിലാണ് സൗജന്യ രക്തപരിശോധന നടക്കുക.
അബുദാബി: ലോക ഹൈപ്പര്‍ടെന്‍ഷന്‍ ദിനം പ്രമാണിച്ച് രക്തസമ്മര്‍ദ്ദത്തെ കുറിച്ചും അതിന്‍റെ കാരണങ്ങളെ കുറിച്ചും യുഎഇ സമൂഹത്തെ ബോധവത്കരിക്കാനൊരുങ്ങി മെഡ്7 ക്ലിനിക്ക്. ഇതിന്‍റെ ഭാഗമായി ഹൈപ്പര്‍ടെന്‍ഷന്‍ അവബോധവുമായി ബന്ധപ്പെട്ട എല്ലാ പാരാമീറ്ററുകളും ഉള്‍ക്കൊള്ളുന്ന ആയിരം സൗജന്യ രക്തപരിശോധനകളാണ് മെഡ്7 ക്ലിനിക് സംഘടിപ്പിക്കുന്നത്.
മെയ് 19ന് വൈകുന്നേരം നാല് മണി മുതല്‍ രാത്രി എട്ട് മണി വരെ അല്‍ ഖുസൈസിലെ മെഡ്7 നാസര്‍ ക്ലിനിക്കിലാണ് സൗജന്യ രക്തപരിശോധന നടക്കുക. എല്ലാ കമ്മ്യൂണിറ്റി അംഗങ്ങള്‍ക്കും രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. ഉയർന്ന രക്തസമ്മർദം ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ചതിനാൽ സജീവമായ ആരോഗ്യ നടപടികളുടെ ആവശ്യകത തിരിച്ചറിഞ്ഞതുകൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനും ക്ലിനിക്കിന്‍റെ വെബ്സൈറ്റ്(www.med7clinic.ae) സന്ദർശിക്കുക. ഫോണ്‍: 80063373836. ജനറൽ ആൻഡ് കോസ്മറ്റിക് ഡെന്‍റിസ്റ്റ് ഡോ. ഷിജിന ഉമൈർ, ബിസിനസ് ഡെവലപ്മെന്‍റ് മാനേജർ മുഹമ്മദ് മുഹ്സിൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.