യുഎഇയിലെ പരമാവധി മലയാളികൾ ഇന്നുമുതലുള്ള ഈ അവസരം ഉപയോഗപ്പെടുത്തണം; നോർക്ക റൂട്സ് ഹെൽപ്പ് ഡസ്ക് രൂപീകരിക്കും

പരമാവധി മലയാളികളിലേക്ക് ഇപ്പോഴത്തെ പൊതുമാപ്പിന്റെ പ്രയോജനങ്ങൾ എത്തിക്കാനാണ്  പ്രധാന ശ്രദ്ധ. ഇതിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകും. 

Maximum number of NRIs should make use of public amnesty in UAE which comes to effect from today

സെപ്റ്റംബർ ഒന്നു മുതൽ രണ്ടുമാസകാലത്തേക്ക് യുഎഇയിലെ അനധികൃത താമസക്കാർക്കുള്ള പൊതുമാപ്പ് പ്രഖ്യാപിച്ച  സാഹചര്യത്തിൽ മലയാളി പ്രവാസികൾക്കായി ഹെൽപ്പ് ഡെസ്ക് രൂപീകരിക്കാൻ തീരുമാനിച്ചു.  നോർക്ക - റൂട്സിന്റെയും ലോക കേരള സഭ സെക്രട്ടറിയേറ്റിന്റെയും നേതൃത്വത്തിൽ നടന്ന ലോക കേരള സഭ പ്രതിനിധികളുടെ ഓൺലൈൻ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.

പരമാവധി മലയാളികളിലേക്ക്  പൊതുമാപ്പിന്റെ ഗുണഫലങ്ങൾ എത്തിക്കുക, അപേക്ഷ സമർപ്പിക്കാനും രേഖകൾ തയാറാക്കാനും സഹായിക്കുക, കൂടാതെ നാട്ടിലേക്ക് തിരിച്ചു വരാൻ താല്പര്യമുള്ളവർക്ക് യാത്രാസഹായം ഉൾപ്പെടെ പ്രവാസികളുടെ സഹായത്തോടെ നൽകുക എന്നിവയാണ് പ്രവാസി സമൂഹം ചെയ്തു വരുന്നത്. ഇത്തരം പ്രവർത്തനങ്ങൾ സർക്കാരുമായും നോർക്കയുമായും എകോപിപ്പിക്കുന്നതിനാണ് ലോക കേരള സഭ പ്രതിനിധികളുടെ  ഹെൽപ് ഡസ്ക് രൂപീകരിച്ചത്.    നോർക്ക  വകുപ്പ്സെ ക്രട്ടറി ഡോ. കെ. വാസുകി, നോർക്ക റൂട്സ് സിഇഒ  അജിത് കൊളശേരി, ലോക കേരള സഭ സെക്രട്ടറിയേറ്റ് പ്രതിനിധികൾ, ലോക കേരള സഭ അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

അതേസമയം പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിൽ പോകുന്നവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റ് ലഭ്യമാക്കണമെന്ന് അബുദാബി കെഎംസിസി ആവശ്യപ്പെട്ടിരുന്നു. നോർക്ക റൂട്സ് വഴി ടിക്കറ്റ് നൽകണമെന്നായിരുന്നു ആവശ്യം. പിഴയില്ലാതെ രാജ്യം വിടാനും താമസരേഖകൾ ശരിയാക്കാനുമുള്ള അവസരമാണ് പൊതുമാപ്പ് കാലയളവ്. സെപ്തംബർ 1 മുതൽ അംഗീകൃത ടൈപ്പിങ് സെന്‍ററുകളില്‍ അപേക്ഷ ഫോം ലഭിക്കും. കേസുകളുള്ളവർ ഇവ രണ്ട് മാസത്തെ ഗ്രേസ് പീരീഡിനുള്ളില്‍ തീർപ്പാക്കണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios