Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയിലെ അല്‍ഖസീമില്‍ വന്‍ തീപിടിത്തം

സംഭവത്തില്‍ ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. 

massive fire erupts in Wadi Al Rumma saudi arabia
Author
First Published Jul 7, 2024, 4:24 PM IST | Last Updated Jul 7, 2024, 4:24 PM IST

റിയാദ്: സൗദി അറേബ്യയില്‍ അല്‍ഖസീം പ്രവിശ്യയില്‍പ്പെട്ട അല്‍റസിന് സമീപം വന്‍ തീപിടിത്തം. അല്‍റസിനും അല്‍ഖരൈനുമിടയില്‍ അല്‍റുമ്മ താഴ്വരയിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച വൈകുന്നേരമാണ് തീ പടര്‍ന്നു പിടിച്ചത്.

താഴ്വരയില്‍ മരങ്ങളും കുറ്റിച്ചെടികളും ഉള്ളതിനാല്‍ പടര്‍ന്നു പിടിച്ച തീയണയ്ക്കാന്‍ സിവില്‍ ഡിഫന്‍സ് സംഘം ഊര്‍ജ്ജിത ശ്രമം നടത്തുകയാണ്. സംഭവത്തില്‍ ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. 

Read Also -  നിർമ്മാണത്തിലിരിക്കുന്ന വീടിന്‍റെ റൂഫിൽ ഇന്ത്യക്കാരന്‍റെ മൃതദേഹം കണ്ടെത്തി, അന്വേഷണം തുടങ്ങി കുവൈത്ത് അധികൃതർ

വിവിധ മേഖലകളിലെ വിദഗ്ധരായ വിദേശികൾക്ക് സൗദിയിൽ പൗരത്വം അനുവദിക്കും

റിയാദ്: സൗദി അറേബ്യയിൽ വിവിധ മേഖലകളിൽ വിദഗ്ധരായ വ്യക്തികൾക്ക് പൗരത്വം നൽകുന്നു. ശാസ്ത്രജ്ഞർ, ഡോക്ടർമാർ, ഗവേഷകർ, കണ്ടുപിടുത്തക്കാർ, സംരംഭകർ, അപൂർവ പ്രതിഭകൾ തുടങ്ങിയ വിശിഷ്ട വ്യക്തികൾക്കാണ് പൗരത്വം അനുവദിക്കാൻ ഗവൺമെൻറിന്‍റെ നടപടി തുടങ്ങിയത്. വിവിധ മേഖലകളിൽ രാജ്യത്തിന് പ്രയോജനപ്പെടും വിധം നിയമം, മെഡിക്കൽ, ശാസ്ത്രം, സാംസ്കാരികം, കായികം, സാങ്കേതികം തുടങ്ങിയ രംഗങ്ങളിൽ കഴിവ് തെളിയിച്ചവർക്ക് പൗരത്വം നൽകണമെന്ന സൽമാൻ രാജാവിന്‍റെ ഉത്തരവിന്‍റെ വെളിച്ചത്തിലാണ് സർക്കാർ നടപടി.

‘വിഷൻ 2030’ ലക്ഷ്യത്തിന് അനുസൃതമായി രാജ്യത്തിെൻറ സമഗ്രവികസനത്തിന് മാനവ വിഭവശേഷിയെ ഉപയോഗപ്പെടുത്താനും വിശിഷ്ടരും സർഗാത്മകരുമായ ആളുകളെ രാജ്യത്തേക്ക് ആകർഷിക്കാൻ കഴിയുന്ന അന്തരീക്ഷമൊരുക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം. അതോടൊപ്പം രാജ്യത്തെ സാമ്പത്തിക, ആരോഗ്യ, സാംസ്‌കാരിക, കായിക, നൂതന വികസനത്തിെൻറ പ്രയത്‌നങ്ങൾക്ക് ഗുണപരമായ ഒരു കൂട്ടിച്ചേർക്കലായി മാറുന്ന ഏറ്റവും പ്രമുഖരായ പ്രതിഭകളെയും അപൂർവ പ്രതിഭയുള്ളവരെയും ആകർഷിക്കുന്നതിനുള്ള രാജ്യത്തിെൻറ താൽപ്പര്യത്തിെൻറ ഭാഗവുമാണിത്.

2021ലാണ് വിവിധ മേഖലകളിലെ നിരവധി വിശിഷ്ട വ്യക്തികൾക്ക് സൗദി പൗരത്വം നൽകുന്നതിന് ഗവൺമെൻറ് അംഗീകാരം നൽകിയത്. യോഗ്യരായ വ്യക്തികൾക്കും അപൂർവ പ്രതിഭകൾക്കും നിശ്ചിത നിബന്ധനകൾ പൂർത്തിയാക്കിയ ശേഷമാണ് സൗദി പൗരത്വം അനുവദിക്കുന്നത്. കഴിവിന്‍റെയും പ്രഫഷനലിസത്തിെൻറയും ഉയർന്ന നിലവാരം കണക്കിലെടുത്താണ് പൗരത്വം നൽകിയിരുന്നതെന്ന കാര്യം ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ സൗദി പൗരത്വം നൽകുന്നതിനായി പ്രഖ്യാപിച്ച എണ്ണം വളരെ കുറവായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios