Asianet News MalayalamAsianet News Malayalam

അല്‍ബാഹ പര്‍വ്വതത്തില്‍ വന്‍ തീപിടിത്തം; തീയണയ്ക്കാന്‍ ശ്രമം തുടര്‍ന്ന് സിവില്‍ ഡിഫന്‍സ്

വെള്ളിയാഴ്ച വൈകിട്ടാണ് പ്രദേശത്ത് തീ പടര്‍ന്നുപിടിച്ച് തുടങ്ങിയത്. തീപിടിത്തമുണ്ടായതോടെ അല്‍ബാഹ കിങ് ഫഹദ് ചുരം റോഡ് അടച്ചു.

massive fire breaks out in albaha mountain area
Author
First Published Jul 6, 2024, 3:21 PM IST | Last Updated Jul 6, 2024, 3:21 PM IST

അല്‍ബാഹ: സൗദി അറേബ്യയിലെ അല്‍ബാഹയിലെ അഖബ പ്രദേശത്തെ പര്‍വ്വത പ്രദേശത്ത് വന്‍ തീപിടിത്തം. കിങ് ഫഹദ് റോഡിന് അഭിമുഖമായാണ് തീപിടിത്തമുണ്ടായത്. ഉണക്കപ്പുല്ലുകള്‍ പടര്‍ന്നുപിടിച്ച സ്ഥലമായതും ശക്തമായ കാറ്റും മൂലം തീ അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുകയാണ്.

വെള്ളിയാഴ്ച വൈകിട്ടാണ് പ്രദേശത്ത് തീ പടര്‍ന്നുപിടിച്ച് തുടങ്ങിയത്. തീപിടിത്തമുണ്ടായതോടെ അല്‍ബാഹ കിങ് ഫഹദ് ചുരം റോഡ് അടച്ചു.  പിന്നീട് മണിക്കൂറുകൾക്ക് ശേഷമാണ് റോഡ് തുറന്നത്. ഹെലികോപ്റ്ററുകൾ ഉപയോഗിച്ചും തീയണക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. 

Read Also - പ്രവാസികൾക്ക് തിരിച്ചടി, കൂടുതൽ തൊഴിലുകൾ സ്വദേശികൾക്ക്; പ്രധാന മേഖലയിലെ 25 ശതമാനം സ്വദേശിവത്കരണം 21 മുതൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios