യൂണിയന്‍കോപ് ബ്രാഞ്ചുകളും കൊമേഴ്‍സ്യല്‍ സെന്ററുകളും അണുവിമുക്തമാക്കാന്‍ വിപുലമായ സംവിധാനങ്ങള്‍

എല്ലാ ബ്രാഞ്ചുകളിലും കൊമേഴ്‍സ്യല്‍ സെന്ററുകളിലും ഏറ്റവും ഉയര്‍ന്ന പൊതുജനാരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് യൂണിയന്‍കോപ്

Mass Sterilization of Facilities Branches and Commercial Centers of Union Coop

ദുബൈ: യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍കോപ് ദുബൈയുടെ വിവിധ ഭാഗങ്ങളിലുള്ള തങ്ങളുടെ എല്ലാ ബ്രാഞ്ചുകളിലും കൊമേഴ്‍സ്യല്‍ സെന്ററുകളിലും ഏറ്റവും ഉയര്‍ന്ന പൊതുജനാരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് അഡ്‍മിന്‍ അഫയേഴ്‍സ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.

എല്ലാ ശാഖകളിലും ഉപഭോക്താക്കളുടെയും വിതരണക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുവരികയാണെന്ന് യൂണിയന്‍കോപ് അഡ്‍മിന്‍ അഫയേഴ്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ മുഹമ്മദ് ബിറെഗദ് അല്‍ഫലാസി വിശദീകരിച്ചു.

എല്ലാ ഗുണഭോക്താക്കളുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി പ്രതിരോധ നടപടികളും അണുനശീകരണവും നടത്തുന്ന കാര്യത്തില്‍ യൂണിയന്‍കോപ് കര്‍ശന നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് മഹാമാരിയുടെ തുടക്കം മുതല്‍ ഇപ്പോള്‍ വരെ അഡ്‍മിന്‍ അഫയേഴ്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ പലതവണ നിശ്ചിത കാലയളവില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. ദുബൈയിലെ ബ്രാഞ്ചുകളിലെയും സെന്ററുകളിലെയും എല്ലാ ഭാഗങ്ങളിലും പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. ദുബൈയിലെ ബന്ധപ്പെട്ട അധികൃതരുടെ അംഗീകാരവും പ്രത്യേക വൈദഗ്ധ്യവുമുള്ള കമ്പനികളെ പുറമെ നിന്ന് കൊണ്ടുവന്നാണ് യൂണിയന്‍കോപ് ആവര്‍ത്തിച്ചുള്ള അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന് പുറമെ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നിശ്ചിത ഇടവേളകളില്‍ തുടരുന്നതിനായി എല്ലാ ശാഖകളിലേക്കും ജീവനക്കാരുടെ താമസ സ്ഥലങ്ങളിലേക്കും പ്രത്യേക ഉപകരണങ്ങളും വാങ്ങിയിട്ടുണ്ട്.

മുന്‍കരുതല്‍ നടപടികളെല്ലാം കര്‍ശനമായി പാലിച്ചാണ് യൂണിയന്‍കോപ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യൂണിയന്‍കോപ് ആസ്ഥാനത്തും എല്ലാ ബ്രാഞ്ചുകളിലും ഹാന്റ് സാനിറ്റൈസറുകള്‍ നല്‍കിയിട്ടുണ്ട്. ഓരോ ബ്രാഞ്ചുകളിലെയും മാനേജ്‍മെന്റ് ഇവ ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വന്‍തോതില്‍ ഗ്ലൌസുകളും മാസ്‍കുകളും എല്ലാ ബ്രാഞ്ചുകള്‍ക്കും നല്‍കിയിട്ടുണ്ട്. ഷോപ്പിങ് കാര്‍ട്ടുകളുടെ ഹാന്റിലുകളില്‍ ഉപയോഗിക്കുന്ന പ്രത്യേക പ്ലാസ്റ്റിക് കവറുകള്‍ വിതരണം ചെയ്യുന്നതിന് ഒരു കമ്പനിയുമായി കരാറിലെത്തുകയും ചെയ്‍തു. ഷോപ്പിങ് കാര്‍ട്ടുകള്‍ ഓരോ ഉപയോഗത്തിന് ശേഷവും അണുവിമുക്തമാക്കുന്നുണ്ട്.

ജീവനക്കാരുടെ തലത്തില്‍ കൊവിഡ് മഹാമാരിയുടെ തുടക്കം മുതല്‍ ഇപ്പോള്‍ വരെ യൂണിയന്‍കോപ് എല്ലാ ജീവനക്കാര്‍ക്കും കൃത്യമായ ഇടവേളകളില്‍ മാസ്‍കുകള്‍ നല്‍കി വരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ ശാഖകളിലെയും പഴങ്ങളും പച്ചക്കറികളും അണുവിമുക്തമാക്കുന്നതിനുള്ള കരാര്‍ നിലവിലുണ്ട്. ഇത് ഉപഭോക്താക്കള്‍ക്ക് വ്യത്യസ്‍തമായൊരു ഷോപ്പിങ് അനുഭവവും ആരോഗ്യകരമായ ചുറ്റുപാടും പ്രദാനം ചെയ്യുന്നു. എല്ലാ വിഭാഗങ്ങളിലും ഉള്‍പ്പെട്ട ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും കൊവിഡ് വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനുമുള്ള രാഷ്‍ട്ര നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായാണ് യൂണിയന്‍കോപും പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios