ഒമാനില്‍ മാസ്ക് നിര്‍ബന്ധമാക്കി; പെരുന്നാൾ നമസ്കാരവും കൂട്ടം ചേർന്നുള്ള ആഘോഷവും നിരോധിച്ച് സുപ്രിംകമ്മിറ്റി

കൊവിഡ്  19 പ്രതിരോധത്തിന്‍റെ ഭാഗമായി ഒമാനിൽ  മാസ്ക്  ധരിക്കുന്നത് നിർബന്ധമാക്കികൊണ്ടു ഒമാൻ സുപ്രിംകമ്മറ്റിയുടെ  ഉത്തരവ്.

Mask mandatory in Oman Supreme Committee banned celebration of the Mass

മസ്കത്ത്: കൊവിഡ്  19 പ്രതിരോധത്തിന്‍റെ ഭാഗമായി ഒമാനിൽ  മാസ്ക്  ധരിക്കുന്നത് നിർബന്ധമാക്കികൊണ്ടു ഒമാൻ സുപ്രിംകമ്മറ്റിയുടെ  ഉത്തരവ്. ചെറിയ പെരുന്നാൾ നമസ്കാരത്തിനും  ഒമാനിൽ  നിരോധനം. സുപ്രിം കമ്മറ്റി നിർദ്ദേശങ്ങൾ പാലിക്കാത്തവർക്ക് പിഴയും   ജയിലും.

പൊതു സ്ഥലങ്ങൾ ,  തൊഴിലിടങ്ങൾ,  പൊതു ഗതാഗതം എന്നീ  മേഖലകളിലെല്ലാം    മാസ്ക്  നിർബന്ധമാക്കി കൊണ്ടാണ്  ഒമാൻ  സുപ്രീം കമ്മിറ്റി  ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്തെ ഓരോ വ്യക്തികളും , സർക്കാർ സ്വകാര്യ-സ്ഥാപനങ്ങളും  സുപ്രിംകമ്മറ്റിയുടെ  നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുവാനുള്ള ചുമതല   റോയൽ ഒമാൻ പൊലീസിന്  നൽകിയിട്ടുണ്ട്.

നിയമലംഘകർക്ക്  പിഴയും ഒപ്പം  തടവും  നൽകാൻ   പൊലീസിന്  അധികാരമുണ്ടെന്ന്  സുപ്രിംകമ്മറ്റി അറിയിച്ചു. പെരുന്നാൾ  നമസ്കാരം, കൂട്ടം ചേർന്നുള്ള ആഘോഷം  തുടങ്ങി ചെറിയ  പെരുനാളുമായി  ബന്ധപ്പെട്ട എല്ലാ ആഘോഷങ്ങളും  സുപ്രിം   കമ്മറ്റി നിരോധിച്ചിട്ടുണ്ട്. കൊവിഡ്  ബാധ മൂലം  ഇന്ന് ഒമാനിൽ മൂന്നു വിദേശികളാണ്  മരണപ്പെട്ടത്. 

ഇതോടു രാജ്യത്തെ  മരണ   സംഖ്യാ  25 ലെത്തിയെന്നു  ആരോഗ്യ മന്ത്രാലയം  അറിയിച്ചു രാജ്യത്ത് വൈറസ്  ബാധിച്ചവരുടെ എണ്ണം 5379  ലെത്തിയെന്നും 1496   പേർ സുഖം പ്രാപിച്ചുവെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്തകുറിപ്പിൽ പറയുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios