പൊതുധാര്‍മ്മികത ലംഘിച്ചെന്ന കേസ്; ഒമാനില്‍ നിരവധി സ്ത്രീകള്‍ പിടിയില്‍
അറസ്റ്റിലായ സ്ത്രീകള്‍ ഏഷ്യന്‍ പൗരത്വമുള്ളവരാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
മസ്കറ്റ്: ഒമാനില്‍ പൊതുധാര്‍മ്മികത ലംഘിച്ചെന്ന കേസില്‍ നിരവധി സ്ത്രീകള്‍ അറസ്റ്റില്‍. മസ്കറ്റ് ഗവര്‍ണറേറ്റില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. പൊതുധാര്‍മ്മികത ലംഘിക്കുകയും വിദേശികളുടെ താമസ നിയമം ലംഘിക്കുകയും ചെയ്തെന്നതാണ് ഇവര്‍ക്കെതിരെയുള്ള കേസ്.
Read Also - ബലിപെരുന്നാള്‍; ഒമാനിൽ തുടര്‍ച്ചയായി ഒമ്പത് ദിവസത്തെ അവധി ലഭിക്കാന്‍ സാധ്യത
അറസ്റ്റിലായ സ്ത്രീകള്‍ ഏഷ്യന്‍ പൗരത്വമുള്ളവരാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ഇവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും റോയല്‍ ഒമാന്‍ പൊലീസ് കൂട്ടിച്ചേര്‍ത്തു.