ഓടിയ കിലോമീറ്ററില്‍ കൃത്രിമം കാണിച്ച് കാര്‍ വിറ്റയാളിന് കോടതിയില്‍ നിന്ന് പണി കിട്ടി

കാര്‍ വാങ്ങിയ ഉപയോഗിച്ച് തുടങ്ങിയ ശേഷമാണ് താന്‍ വഞ്ചിക്കപ്പെട്ട വിവരം സ്‍ത്രീ മനസിലാക്കിയത്. കാര്‍ കൂടുതല്‍ കിലോമീറ്ററുകള്‍ ഓടിയിട്ടുണ്ടെന്ന സംശയം തോന്നിയതോടെ മെക്കാനിക്കല്‍ വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിച്ചു. വാഹനം മൂന്ന് ലക്ഷം കിലോമീറ്ററെങ്കിലും ഓടിക്കഴിഞ്ഞതായായിരുന്നു ഇവരുടെ കണ്ടെത്തല്‍.

Man who lowered car mileage before sale told to return the whole amount to buyer

അബുദാബി: വാഹനത്തിന്റെ മീറ്ററില്‍ കൃത്രിമം കാണിച്ച് ഓടിയ കിലോമീറ്റര്‍ തിരുത്തിയ ശേഷം കാര്‍ വിറ്റ സംഭവത്തില്‍ അബുദാബി കോടതിയുടെ ഇടപെടല്‍. കാര്‍ വാങ്ങിയ സ്ത്രീ നല്‍കിയ മുഴുവന്‍ തുകയും വിറ്റയാള്‍ തിരികെ നല്‍കണമെന്നാണ് അബുദാബി പ്രാഥമിക കോടതിയുടെ ഉത്തരവ്.

1,15,000 ദിര്‍ഹം ചെലവഴിച്ച് കാര്‍ വാങ്ങിയ ഒരു സ്‍ത്രീയാണ് കാറിന്റെ ആദ്യത്തെ ഉടമയ്‍ക്കെതിരെ കോടതിയെ സമീപിച്ചത്. കാറിന്റെ വിലയ്ക്ക് പുറമെ ഇന്‍ഷുറന്‍സിനും കാര്‍ തന്റെ പേരിലേക്ക് മാറ്റാനും വേണ്ടി 2000 ദിര്‍ഹം കൂടി ചെലവായെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചു. വാഹനം വാങ്ങിയ സമയത്ത് അത് 65,000 കിലോമീറ്റര്‍ ഓടിയിട്ടുണ്ടെന്നായിരുന്നു മീറ്ററില്‍ കാണിച്ചിരുന്നത്.

കാര്‍ വാങ്ങിയ ഉപയോഗിച്ച് തുടങ്ങിയ ശേഷമാണ് താന്‍ വഞ്ചിക്കപ്പെട്ട വിവരം സ്‍ത്രീ മനസിലാക്കിയത്. കാര്‍ കൂടുതല്‍ കിലോമീറ്ററുകള്‍ ഓടിയിട്ടുണ്ടെന്ന സംശയം തോന്നിയതോടെ മെക്കാനിക്കല്‍ വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിച്ചു. വാഹനം മൂന്ന് ലക്ഷം കിലോമീറ്ററെങ്കിലും ഓടിക്കഴിഞ്ഞതായായിരുന്നു ഇവരുടെ കണ്ടെത്തല്‍.

സൗദി അറേബ്യയില്‍ ജോലി സ്ഥലങ്ങളില്‍ കുഴഞ്ഞുവീണ് രണ്ട് പ്രവാസികള്‍ മരിച്ചു

ഇതോടെ തന്റെ പണം തിരികെ വേണമെന്നാവശ്യപ്പെട്ട് പഴയ ഉടമയെ സമീപിച്ചു. എന്നാല്‍ പണം തരാന്‍ അയാള്‍ വിസമ്മതിച്ചു. താന്‍ തെറ്റായൊന്നും വാഹനത്തില്‍ ചെയ്‍തിട്ടില്ലെന്നായിരുന്നു ഇയാളുടെ നിലപാട്. ഇതോടെയാണ് കേസ് കോടതിയിലെത്തിയത്. തന്റെ പണം തിരികെ വേണമെന്നായിരുന്നു കോടതിയിലും അവരുടെ ആവശ്യം.

എന്നാല്‍ കോടതിയിലെ വിചാരണയ്‍ക്കിടയിലും താന്‍ മീറ്ററില്‍ കൃത്രിമം കാണിച്ചിട്ടില്ലെന്ന വാദത്തില്‍ ഇയാള്‍ ഉറച്ചുനിന്നു. കാര്‍ താന്‍ മറ്റൊരാളില്‍ നിന്ന് വാങ്ങിയതാണെന്നും അയാളില്‍ നിന്ന് ലഭിക്കുമ്പോള്‍ തന്നെ കൃത്രിമം കാണിച്ച അവസ്ഥയിലായിരുന്നിരിക്കുമെന്നും ഇയാള്‍ പറഞ്ഞു. ഇരുവരുടെയും വാദം കേട്ട കോടതി, സ്‍ത്രീക്ക് പണം തിരികെ നല്‍കി വാഹനം തിരിച്ചെടുക്കണമെന്ന് പഴയ ഉടമയോട് നിര്‍ദേശിച്ചു. സ്‍ത്രീക്ക് നിയമ നടപടികള്‍ക്ക് ചെലവായ തുകയും ഇയാള്‍ തന്നെ നല്‍കണമെന്നും വിധിയിലുണ്ട്.

Read also: അവധിക്കാലത്ത് തൊഴില്‍ പഠിക്കാം, പണമുണ്ടാക്കാം; വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ചെയ്യാന്‍ അനുമതി നല്‍കി യുഎഇ

Latest Videos
Follow Us:
Download App:
  • android
  • ios