മന്ത്രവാദ സാമഗ്രികളുമായെത്തിയ യാത്രക്കാരന്‍ ദുബൈ വിമാനത്താവളത്തില്‍ പിടിയില്‍
സംശയാസ്പദമായ രീതിയില്‍ ഇയാളുടെ വയര്‍ വീര്‍ത്തി നിലയില്‍ കണ്ടതോടെ മയക്കുമരുന്ന് ആയിരിക്കുമെന്ന സംശയത്തെ തുടര്‍ന്ന് ഇയാളെ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു.
ദുബൈ: മന്ത്രവാദത്തിനും ദുരാചാരങ്ങള്‍ക്കും ഉപയോഗിക്കുന്ന സാമഗ്രികളുമായി ദുബൈയില്‍ എത്തിയ യാത്രക്കാരനെ കസ്റ്റംസ് പിടികൂടി. ആഫ്രിക്കന്‍ വംശജനാണ് പിടിയിലായത്. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ദുബൈ കസ്റ്റംസ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് മന്ത്രവാദത്തിന് ഉപയോഗിക്കുന്ന ചരടുകളും മറ്റും കണ്ടെത്തിയത്.
ഇയാളുടെ വയറ്റില്‍ കെട്ടിവെച്ച നിലയിലായിരുന്നു ഇവ. സംശയാസ്പദമായ രീതിയില്‍ ഇയാളുടെ വയര്‍ വീര്‍ത്ത നിലയില്‍ കണ്ടതോടെ മയക്കുമരുന്ന് ആയിരിക്കുമെന്ന സംശയത്തെ തുടര്‍ന്ന് ഇയാളെ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചരടുകളും മറ്റും കണ്ടെത്തിയതെന്ന് ടെര്‍മിനല്‍ വണ്ണിലെ പാസഞ്ചര്‍ ഓപ്പറേഷന്‍സ് വിഭാഗം സീനിയര്‍ ഡയറക്ടര്‍ ഖാലിദ് അഹമ്മദ് പറഞ്ഞു.
യുഎഇ പീനല്‍ കോഡ് ആര്‍ട്ടിക്കിള്‍ 316 പ്രകാരം രാജ്യത്ത് മന്ത്രവാദം നടത്തുന്നതും അതിനുള്ള സാമഗ്രികള്‍ രാജ്യത്തേക്ക് കടത്തുന്നതും തടവും പിഴയും നാടുകടത്തലും ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ ലഭിക്കാവുന്ന കുറ്റമാണ്.
യുഎഇയില്‍ മഴ തുടരാന്‍ സാധ്യത; ചില പ്രദേശങ്ങളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു
ഡ്രൈവിങിനിടെ മൊബൈല്‍ ഉപയോഗം; ഒരു ലക്ഷത്തിലേറെ പേര്‍ക്ക് പിഴ ചുമത്തിയതായി പോലീസ്
അബുദാബി: ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് 105,300 പേര്‍ക്കെതിരെ നടപടിയെടുത്തതായി അബുദാബി പോലീസ് അറിയിച്ചു. ഈ വര്‍ഷം ആറുമാസത്തിനിടെയാണ് ഇത്രയും പേര്‍ക്ക് പിഴ ചുമത്തിയത്. ഡ്രൈവിങിനിടെ ഫോണ്‍ കയ്യില്‍ പിടിച്ച് സംസാരിക്കുക, മെസേജ് അയയ്ക്കുക, സാമൂഹിക മാധ്യമങ്ങളില്‍ ചാറ്റ് ചെയ്യുക, ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യുക, ഫോട്ടോ അല്ലെങ്കില്‍ വീഡിയോ എടുക്കുക എന്നിവ ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ക്കാണ് പിഴ ചുമത്തിയത്.
ഓരോരുത്തരുടെയും നിയമലംഘനങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയാണ് പിഴ ചുമത്തിയതെന്ന് അബുദാബി ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡയറക്ടര്‍ മേജര്‍ മുഹമ്മദ് ദാഹി അല്‍ ഹുമിരി പറഞ്ഞു. 800 ദിര്‍ഹമാണ് ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് ചുമത്തിയ പിഴ. ലൈസന്‍സില്‍ നാല് ബ്ലാക് മാര്‍ക്കും രേഖപ്പെടുത്തും. സീറ്റ്‌ബെല്‍റ്റ്, അമിതവേഗത എന്നിവയും സ്മാര്‍ട് പട്രോളിന്റെ പിടിയില്‍ വീഴും. ക്യാമറയും ആധുനിക റഡാറുകളും ഘടിപ്പിച്ച സ്മാര്‍ട് പട്രോള്‍ വാഹനങ്ങളിലൂടെ നിയമലംഘനം കണ്ടെത്തുമ്പോള്‍ തന്നെ പിഴ ഈടാക്കി ആ വിവരം ഡ്രൈവര്‍മാര്‍ക്ക് മൊബൈല്‍ ഫോണില്‍ ലഭ്യമാക്കും.