ആത്മഹത്യ ശ്രമം; സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിച്ച മലയാളി ദുബായില്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു
പഞ്ചാബ് സ്വദേശിയായ സുഹൃത്ത് ആത്മഹത്യക്ക് ശ്രമിച്ചപ്പോള്‍ രക്ഷിക്കാനെത്തിയതായിരുന്നു ബിജു. എന്നാല്‍ കെട്ടിടത്തിന്‍റെ രണ്ടാംനിലയില്‍ നിന്നും ഇരുവരും താഴേക്ക് വീഴുകയായിരുന്നു.
ദുബായ്: ആത്മഹത്യാ ശ്രമത്തില്‍ നിന്നും സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ബഹുനില കെട്ടിടത്തിൽ നിന്നും വീണ് പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം. കടയ്ക്കൽ പെരിങ്ങാട് തേക്കിൽ തെക്കേടത്തുവീട്ടിൽ ബിലുകൃഷ്ണൻ (30) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. ദുബായിലെ ഒരു കമ്പനിയില്‍ സെക്യൂരിറ്റി ഓഫീസറായി ജോലി നോക്കുകയായിരുന്നു ബിലുകൃഷ്ണന്‍.
തന്‍റെ സുഹൃത്തായ പഞ്ചാബ് സ്വദേശിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ബിജുവിന് അപകടം സംഭവിച്ചത്. പഞ്ചാബ് സ്വദേശിയായ സുഹൃത്ത് ആത്മഹത്യക്ക് ശ്രമിച്ചപ്പോള്‍ രക്ഷിക്കാനെത്തിയതായിരുന്നു ബിജു. എന്നാല്‍ കെട്ടിടത്തിന്‍റെ രണ്ടാംനിലയില്‍ നിന്നും ഇരുവരും താഴേക്ക് വീഴുകയായിരുന്നു. സാരമായി പരിക്കേറ്റ ബിലുകൃഷ്ണന്‍ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. സുഹൃത്ത് പരിക്കുകളോടെ ചികിത്സയിലാണ്.
റിട്ട. എസ്.ഐ. പരേതനായ ബാലകൃഷ്ണപിള്ളയുടെ മകനാണ് ബിലുകൃഷ്ണന്‍. നാലുമാസംമുമ്പ് ബാലകൃഷ്ണപിള്ള മരിച്ചിരുന്നു.അച്ഛന്‍റെ മരണാനന്തരച്ചടങ്ങുകളില്‍ പങ്കെടുക്കാനാണ് ബിലുകൃഷ്ണന് അവസാനം നാട്ടിലെത്തിയത്. ഒരുവര്‍ഷം മുമ്പാണ് ബിജു വിവാഹിതനായത്. ഭാര്യ: ലക്ഷ്മി. മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Read More : വിഴിഞ്ഞം തുറമുഖം: പൊലീസ് സുരക്ഷ കർശനമായി നടപ്പാക്കണം, പുരോഗതി അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശം
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)