യുഎഇയിലെ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

കഴിഞ്ഞ വെള്ളിയാഴ്‍ച പള്ളിയിലേക്ക് പോകവെ അജ്‍മാന്‍ ഖബര്‍സ്ഥാന് സമീപത്തുവെച്ചാണ് വാഹാനപകടമുണ്ടായത്. 

malayali youth died in a road accident in UAE

അജ്‍മാന്‍: യുഎഇയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. പാലക്കാട് ചാലിശേരി ആലിക്കര പുലവത്തേതില്‍ മൂസക്കുട്ടിയുടെ മകന്‍ ഷാജി (39) ആണ് മരിച്ചത്. അജ്‍മാനിലുണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം. കഴിഞ്ഞ വെള്ളിയാഴ്‍ച പള്ളിയിലേക്ക് പോകവെ അജ്‍മാന്‍ ഖബര്‍സ്ഥാന് സമീപത്തുവെച്ചാണ് വാഹാനപകടമുണ്ടായത്.

അജ്‍മാനിലെ ഒരു സ്ഥാപനത്തിന്റെ ദുബൈ ശാഖയില്‍ സെയില്‍സ്‍മാനായി ജോലി ചെയ്യുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം തിങ്കളാഴ്‍ച നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ് - ആമിനക്കുട്ടി. ഭാര്യ - ഹസീന. മക്കള്‍ - നാജിയ, സഫ്‍വാന്‍, യാസീന്‍. യുഎഇയിലുള്ള മുജീബ് റഹ്‍മാന്‍, മുസ്‍തഫ എന്നിവര്‍ സഹോദരങ്ങളാണ്.

Read also: ഒമാനില്‍ യുവാവ് മുങ്ങി മരിച്ചു

കെട്ടിടത്തിൽനിന്നു വീണ് മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
​​​​​​​റിയാദ്: വിശ്രമിക്കുന്നതിനായി വീടിന്റെ ടെറസ്സിൽ കയറിയപ്പോൾ കാൽ വഴുതി വീണ് മരണപ്പെട്ട ആലപ്പുഴ ഹരിപ്പാട് സ്വദേശി രൂപേഷ് കുമാറിന്റെ (43) മൃതദേഹം നാട്ടിലെത്തിച്ചു.  നാട്ടിലെത്തിച്ചു. ബത്ഹ ഇഷാറ റെയിലിനടുത്തുള്ള താമസ സ്ഥലത്ത് വെച്ചായിരുന്നു അപകടം. കഴിഞ്ഞ പതിനഞ്ചു വർഷമായി നിർമ്മാണ മേഖലയിലെ തൊഴിലാളിയായിരുന്നു രൂപേഷ് നല്ലപോച്ചയിൽ യശോദരൻ - കമലമ്മ ജാനകി ദമ്പതികളുടെ മകനാണ്. ഭാര്യ - അമ്പിളി. മക്കള്‍ - അനുരൂപ്, അസിൻരൂപ.

സൗദി അറേബ്യയിലെ കേളി കലാ സാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗമാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്. കഴിഞ്ഞ അഞ്ചു വർഷത്തിലേറെയായി നാട്ടിൽ പോയിട്ടില്ലാത്ത രൂപേഷിന്റെ ഇഖാമ കഴിഞ്ഞ നാലു വർഷമായി  പുതുക്കിയിട്ടുണ്ടായിരുന്നില്ല. കൂടാതെ പാസ്‌പോർട്ടിന്റെ കാലാവധിയും അവസാനിച്ചിരുന്നു.  നിരവധി നിയമകുരുക്കുകൾ ഉണ്ടായിരുന്ന വിഷയത്തിൽ ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെയാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിന് കേളി കലാ സാംസ്കാരിക വേദി നേതൃത്വം നൽകിയത്. കുടുംബ സുഹൃത്ത് ഉദയൻ, ദമാമിലെ മറ്റു സുഹൃത്തുക്കൾ എന്നിവരും സഹായവുമായി രംഗത്തുണ്ടായിരുന്നു. ശ്രീലങ്കൻ എയർലൈൻസിൽ നാട്ടിലെത്തിച്ച മൃതദേഹത്തെ കുടുംബ സുഹൃത്ത് ഉദയൻ അനുഗമിച്ചു.

Read also: ജോലിക്കിടെ പരിക്കേറ്റ പ്രവാസി തൊഴിലാളിക്ക് രണ്ട് കോടി രൂപ നഷ്ടപരിഹാരം

Latest Videos
Follow Us:
Download App:
  • android
  • ios