മലയാളി ഉംറ തീർത്ഥാടക സൗദി അറേബ്യയില്‍ മരിച്ചു
ഒരു മാസം മുമ്പ് സന്ദർശക വിസയിൽ രണ്ട് പെൺമക്കളുടെ കൂടെ ഉംറ നിർവഹിക്കാനെത്തിയതായിരുന്നു.
റിയാദ്: ശ്വാസകോശ രോഗം മൂർച്ഛിച്ച് ജിദ്ദയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി ഉംറ തീർത്ഥാടക മരിച്ചു. കോഴിക്കോട് ഫറോക് കോടമ്പുഴ സ്വദേശിനി ഉമ്മയ്യ കണ്ണംപറമ്പത്ത് (80) ആണ് മരിച്ചത്. ഒരു മാസം മുമ്പ് സന്ദർശക വിസയിൽ രണ്ട് പെൺമക്കളുടെ കൂടെ ഉംറ നിർവഹിക്കാനെത്തിയതായിരുന്നു.
ഉംറയും മദീന സന്ദർശനവും പൂർത്തിയാക്കിയ ശേഷമാണ് അസുഖം മൂർച്ഛിക്കുന്നത്. മൂന്നാഴ്ചയായി ജിദ്ദ നാഷണൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവരുടെ ഭർത്താവ് തൊണ്ടിയിൽ അബ്ദുറഹിമാൻ ആറ് മാസം മുമ്പാണ് മരിച്ചത്. മക്കൾ - സറീന, ഹസീന, അഷ്‌റഫ്, മഹജ.
Read also: പകർച്ചപ്പനി സാധ്യത; സൗദി അറേബ്യയില്‍ മാസ്ക് ധരിക്കണമെന്ന് നിർദേശം