മലയാളി യുവതി യുഎഇയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍
ശനിയാഴ്ച രാവിലെയായിരുന്നു സംഭവം ഉണ്ടായത്. ഫുജൈറ സെന്‍റ് മേരീസ് സ്‌കൂളിന് സമീപത്തുള്ള താമസ കെട്ടിടത്തിലെ 19-ാ മത്തെ നിലയിൽ നിന്നും താഴേക്കുവീണ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
ഫുജൈറ: യുഎഇയിലെ ഫുജൈറയില്‍ മലയാളി യുവതിയെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിനി ഷാനിഫ ബാബു (37) ആണ് ഫുജൈറയിൽ കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെയായിരുന്നു സംഭവം ഉണ്ടായത്. ഫുജൈറ സെന്‍റ് മേരീസ് സ്‌കൂളിന് സമീപത്തുള്ള താമസ കെട്ടിടത്തിലെ 19-ാ മത്തെ നിലയിൽ നിന്നും താഴേക്കുവീണ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. നിർമാണ കമ്പനി നടത്തുന്ന സനൂജ് ബഷീർകോയയുടെ ഭാര്യയാണ് മരിച്ച ഷാനിഫ ബാബു. രണ്ടു പെൺമക്കളുണ്ട്. മൃതദേഹം ഫുജൈറ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read Also - പ്രവാസി മലയാളി ദുബൈയിൽ മരിച്ചു, മരണ കാരണം ഹൃദയാഘാതം; ഖബറടക്കം ദുബൈയിൽ നടക്കും
ജോലിക്കിടെ ശാരീരിക അസ്വസ്ഥത; പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: പത്തനംതിട്ട ഉള്ളനാട് പുളനാട് സ്വദേശി മുളനിൽകുന്നത്തിൽ പി.എം സാജൻ (57) ദമ്മാമിൽ ഹൃ
ദയാഘാതം മൂലം നിര്യാതനായി. ജോലിക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കോബാർ ദോസരി ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
32 വർഷമായി ദമ്മാം സെക്കന്റ് ഇൻഡസ്ട്രിയൽ സിറ്റിയിലെ യു.എസ്.ജി മിഡിൽ ഈസ്റ്റ് കമ്പനിയിൽ പ്രൊഡക്ഷൻ വിഭാഗത്തിൽ ജോലി ചെയ്തുവരികയായിരുന്നു. എല്ലാവരോടും ഹ്യദ്യമായ പെരുമാറ്റം കാത്ത് സൂക്ഷിച്ചിരുന്ന സാജന്റെ ആകസ്മിക വേർപാട് കമ്പനിയിലെ സഹപ്രവർത്തകരെ ദുഖത്തിലാഴ്ത്തി. പന്തളം മുടിയൂർക്കോണം വാലിൽ വടക്കേതിൽ സിജിയാണ് ഭാര്യ. മെഡിക്കൽ വിദ്യാർത്ഥിയായ സോന, എഞ്ചിനിയറിംഗ് വിദ്യാർത്ഥിയായ അനു എന്നിവർ മക്കളാണ്.
ബാബു, ജോയ്, സാമുവേൽ എന്നിവർ സഹോദരങ്ങളും ദമ്മാമിലുള്ള റോബിൻ ബാബു, റോസ്ബിൻ ബാബു എന്നിവർ സഹോദരപുത്രന്മാരുമാണ്.