സൗദി അറേബ്യയില്‍ ചികിത്സയിലിരുന്ന മലയാളി സ്ത്രീ മരിച്ചു
റിയാദിൽ ജോലി ചെയ്യുന്ന ഭർത്താവ് തോമസ് ജോസഫിനോടൊപ്പം വർഷങ്ങളായി റിയാദിൽ പ്രവാസിയായി കഴിയുകയായിരുന്നു.
റിയാദ്: ശാരീരിക അസ്വസ്ഥതകളെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി വീട്ടമ്മ നിര്യാതയായി. കോട്ടയം പത്തശെരിൽ തലയോലപറമ്പ് വീട്ടിൽ മേരികുട്ടി തോമസ് (68) ആണ് ബദീഅ കിങ് സൽമാൻ ആശുപത്രിയിൽ മരിച്ചത്.
Read Also - രാത്രി ഉറങ്ങാന്‍ കിടന്നു, പുലര്‍ച്ചെ എഴുന്നേറ്റില്ല; അവധിക്ക് നാട്ടിലെത്തിയ മലയാളി നിര്യാതനായി
റിയാദിൽ ജോലി ചെയ്യുന്ന ഭർത്താവ് തോമസ് ജോസഫിനോടൊപ്പം വർഷങ്ങളായി റിയാദിൽ പ്രവാസിയായി കഴിയുകയായിരുന്നു. ഏതാനും ദിവസം മുമ്പാണ് അസുഖ ബാധിതയായത്. മകൻ വിനുവും റിയാദിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു. മാത്യു- എലിസബത്ത് ദമ്പതികളുടെ മകളാണ് മേരികുട്ടി. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ഭർത്താവിനും മകനുമൊപ്പം റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് നേതാക്കളായ റഫീക്ക് പുല്ലൂർ, ഷറഫ് പുളിക്കൽ, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂർക്കാട്, ഇസ്മാഈൽ പടിക്കൽ എന്നിവർ രംഗത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം