മലയാളി യുവതി ഒമാനില്‍ മരിച്ചു

കൊല്ലം കൂട്ടാലിട, ജനനി നഗര്‍ ഷെറിന്‍ മന്‍സിലില്‍ ഷെഹിന ഹഷീര്‍ (31) ആണ് അല്‍ കാബില്‍ മുദൈരിബിലെ താമസ സ്ഥലത്ത്​ മരണപ്പെട്ടത്.

malayali woman died in oman

മസ്‌കത്ത്: ഒമാനില്‍ മലയാളി യുവതി മരിച്ചു. കൊല്ലം കൂട്ടാലിട, ജനനി നഗര്‍ ഷെറിന്‍ മന്‍സിലില്‍ ഷെഹിന ഹഷീര്‍ (31) ആണ് അല്‍ കാബില്‍ മുദൈരിബിലെ താമസ സ്ഥലത്ത്​ മരണപ്പെട്ടത്.

ഭര്‍ത്താവ്: ഹഷീര്‍ സലീം. മകന്‍: മിറാന്‍. പിതാവ്: ശരീഫ്. മാതാവ്: നൂര്‍ജഹാന്‍. മസ്‌കത്തിലെ ഖൗല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Read Also - ബലിപെരുന്നാള്‍; സൗദിയില്‍ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചു

പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി 

മ​സ്ക​ത്ത്​: പ്രവാസി മലയാളിയെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃ​ശൂ​ർ മാ​പ്രാ​ണം സ്വ​ദേ​ശി​യാ​യ സ​ജീ​ഷി​നെ (39 )യാണ് മേ​യ് 26ന്​ ജ​ർ​ദ്ധ​യി​ൽ മ​രിച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ന്ന​ത്. 

മൃ​ത​ദേ​ഹം മ​സ്‌​ക​ത്തി​ലെ ആ​ശു​പ​ത്രി മോ​ര്‍ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഒറിജിനല്‍ പാസ്‌പോര്‍ട്ടില്ലാതിരുന്നതിനാൽ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കാലതാമസമുണ്ടായി. ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചു വ​രും ​ദി​വ​സ​ങ്ങ​ളി​ൽ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് അ​യ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന്​ സൂ​ർ മേ​ഖ​ല​യി​ലെ കൈ​ര​ളി പ്ര​വ​ർ​ത്ത​ക​രാ​യ പ്ര​കാ​ശ് ത​ട​ത്തി​ൽ, താ​ജു​ദ്ദീ​ൻ, ജി​ജോ പി​കെ, സു​രേ​ഷ്‌ എ​ന്നി​വ​ർ അ​റി​യി​ച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios