ഉംറ നിർവഹിക്കുന്നതിനിടെ മലയാളി തീര്‍ത്ഥാടകന്‍ കുഴഞ്ഞുവീണു മരിച്ചു

വാടാനപ്പിള്ളി ഹഷിമി ഉംറ ഗ്രൂപ്പിന്റെ ഭാഗമായാണ് ഉംറയ്ത്ത് എത്തിയത്. ഇന്ന് രാവിലെ ഉംറ നിർവഹിക്കുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. 

malayali umrah pilgrim died in Makkah while performing rituals

റിയാദ്: ഉംറ നിർവഹിക്കുന്നതിനിടെ മലയാളി തീര്‍ത്ഥാടകന്‍ കുഴഞ്ഞുവീണു മരിച്ചു. വാടാനപ്പിള്ളി നാലാം വാർഡ് കണിയാംകുന്ന് കണ്ണെത്താം ഒഴുക്കുചാലിൽ താമസിക്കുന്ന കൊച്ചുണ്ണി മകൻ അബ്ദുൽ കരീം(67)ആണ് മരിച്ചത്. വാടാനപ്പിള്ളി ഹഷിമി ഉംറ ഗ്രൂപ്പിന്റെ ഭാഗമായാണ് ഉംറയ്ത്ത് എത്തിയത്. ഇന്ന് രാവിലെ ഉംറ നിർവഹിക്കുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഭാര്യ - ബീവി. മക്കൾ - ഷമീർ, ഷക്കീർ, ഷക്കീല. മരുമക്കൾ - ഫവാസ്, സാബിറ. മൃതദേഹം മക്കയിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ കെ.എം.സി.സി എറണാകുളം ജില്ലാ നേതാവ് കരീം മൗലവി തേൻങ്കോടിന്റെയും മക്ക കെ.എം.സി.സിയുടെയും നേതൃത്വത്തിൽ നടക്കുന്നു.

Read also: ഒമാനില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വിമാനം 45 മിനിറ്റിന് ശേഷം അടിയന്തരമായി തിരിച്ചിറക്കി

അവധിയ്ക്ക് നാട്ടില്‍ പോയ പ്രവാസി അസുഖ ബാധിതനായി മരണപ്പെട്ടു
റിയാദ്: സൗദി അറേബ്യയിലെ ദമ്മാമിൽ നിന്ന് അവധിക്ക് നാട്ടിലേക്ക് പോയ പ്രവാസി മരിച്ചു. നവയുഗം സാംസ്‍കാരികവേദി തുഗ്‌ബ അസീസിയ ബഗ്ലഫ് യൂണിറ്റ് രക്ഷാധികാരിയായ ജേക്കബ് ജോർജ്ജ് (62) ആണ് അസുഖബാധിതനായി മരിച്ചത്. സൗദി അറേബ്യയിലെ കോബാറിലുള്ള അൽ-കവാരി ഗ്രൂപ്പിൽ ദീർഘകാലമായി ജോലി ചെയ്തു വരികയായിരുന്നു. നവയുഗത്തിന്റെ പ്രവർത്തനങ്ങളിലൂടെ കോബാറിലെ സാമൂഹിക - സാംസ്‍കാരിക മേഖലയിലും അദ്ദേഹം സജീവമായിരുന്നു.

ആരോഗ്യപരമായ പ്രശ്‍നങ്ങളെത്തുടർന്ന് കമ്പനിയിൽ നിന്നും ദീർഘകാലത്തെ അവധിയെടുത്ത് നാട്ടിലേക്ക് പോകുകയായിരുന്നു. നാട്ടിൽ വെച്ച് ഹ്യദയ സംബന്ധമായ ശസ്ത്രക്രിയയ്ക്ക് ശേഷം ഏറെ നാളായി വിശ്രമത്തിലായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചച്ച തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് ചികിത്സയില്‍ കഴിയവെയായിരുന്നു മരണം. 

ജേക്കബ് ജോർജ്ജിന്റെ നിര്യാണത്തിൽ നവയുഗം കേന്ദ്ര കമ്മിറ്റി അനുശോചനം അറിയിച്ചു. എല്ലാവരോടും വളരെ ഊഷ്മളമായ സൗഹൃദവും, ആത്മാർത്ഥതയും, ലാളിത്യവും ജീവിതത്തിലുടനീളം പുലർത്തിയ വ്യക്തിയായിരുന്നു അദ്ദേഹമെന്ന് നവയുഗം അനുശോചന സന്ദേശത്തിൽ പറഞ്ഞു.  ഭാര്യ - അയ്മനം കണ്ടമുണ്ടാരിയിൽ ലളിതമ്മ. മക്കൾ - ജോയൽ (എഷ്യാനെറ്റ്), ഡോണൽ (വിദ്യാർത്ഥി). സംസ്‍കാരം തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് കോട്ടയം വേളൂർ പാണംപടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും.

Read also: ഖത്തറിനെതിരായ ജര്‍മന്‍ ആഭ്യന്തര മന്ത്രിയുടെ പരാമര്‍ശം; അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു

Latest Videos
Follow Us:
Download App:
  • android
  • ios