ഉംറ തീര്‍ത്ഥാടനത്തിനായി എത്തിയ മലയാളി മക്കയിൽ മരിച്ചു

സെപ്റ്റംബർ 30ന് ഉംറ നിർവഹിക്കാൻ എത്തിയതായിരുന്നു. ഉംറയും മദീന സിയാറത്തും കഴിഞ്ഞു ഇന്നലെയാണ് മദീനയിൽനിന്ന് മക്കയിൽ തിരിച്ചെത്തിയത്.

malayali umrah pilgrim died in Makkah Saudi Arabia

റിയാദ്: നാട്ടിൽനിന്ന് ഉംറ വിസയിൽ മക്കയിലെത്തിയ മലയാളി നിര്യാതനായി. മലപ്പുറം എടപ്പാൾ പെരുമ്പറമ്പ് മഹല്ലിൽ വൈദ്യർ പടിയിൽ താമസിക്കുന്ന മരയങ്ങാട്ട് കുഞ്ഞാപ്പുട്ടി (63) ആണ് മരിച്ചത്. ഭാര്യയോടൊപ്പം ഉംറക്ക് എത്തിയതായിരുന്നു. ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് മരണം സംഭവിച്ചത്. സെപ്റ്റംബർ 30ന് ഉംറ നിർവഹിക്കാൻ എത്തിയതായിരുന്നു. ഉംറയും മദീന സിയാറത്തും കഴിഞ്ഞു ഇന്നലെയാണ് മദീനയിൽനിന്ന് മക്കയിൽ തിരിച്ചെത്തിയത്. മൃതദേഹം മക്കയിൽ തന്നെ ഖബറടക്കും.

Read also:  ആത്മഹത്യ ശ്രമം; സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിച്ച മലയാളി ദുബായില്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു. വണ്ടൂർ പുളിക്കൽ സ്വദേശി പത്തുതറ ഷൗക്കത്ത് അലി (61) ആണ് മരിച്ചത്. താമസസ്ഥലത്ത് വെച്ച് നെഞ്ച് വേദന ഉണ്ടായി ഉടൻ മരിക്കുകയുമായിരുന്നു.

30 വർഷത്തോളമായി സൗദിയിൽ പ്രവാസിയാണ്. മകൻ ഷാഹിർ ജിദ്ദയിലുണ്ട്. പിതാവ്: എരഞ്ഞിക്കൽ മുഹമ്മദ്, മാതാവ്: ഖദീജ, ഭാര്യ: റഹീന. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദ അൽഫൈഹ മസ്ജിദ് റഹ്മ മഖ്ബറയിൽ ഖബറടക്കി. മരണാന്തര നടപടികൾ പൂർത്തിയാക്കാൻ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്ങ് പ്രവർത്തകർ രംഗത്തുണ്ടായിരുന്നു.

Read More: ഡ്രൈവര്‍ ശ്രദ്ധിച്ചില്ല; സ്‌കൂള്‍ വാനില്‍ ഉറങ്ങിപ്പോയ അഞ്ചുവയസ്സുകാരന്‍ ശ്വാസംമുട്ടി മരിച്ചു

സൗദിയിലേക്ക് തിരിച്ചു വരാനൊരുങ്ങിയ പ്രവാസി മലയാളി മരിച്ചു
റിയാദ്: അവധി കഴിഞ്ഞ് സൗദിയിലേക്ക് തിരിച്ചു വരാനൊരുങ്ങിയ പ്രവാസി മലയാളി നാട്ടിൽ മരിച്ചു. മലപ്പുറം ജില്ലായിലെ കരുവാരക്കുണ്ട് കേരള മഞ്ഞൾപാറ സ്വദേശി കല്ലക്കൽ സിദ്ധീഖ് (54) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. മൂന്ന് മാസം മുമ്പാണ് അദ്ദേഹം ജിദ്ദയിൽനിന്ന് അവധിക്ക് നാട്ടിലെത്തിയത്. 

30 വർഷമായി പ്രവാസിയായ സിദ്ദീഖ് ജിദ്ദയിലെ ഒരു ടൈലറിങ് കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. പിതാവ് - ചേക്കു, മാതാവ് - ആയിഷ. ഭാര്യ - ലൈല. അജ്മൽ, ജഫ്നാൻ ഷഫ്‌ന എന്നിവർ മക്കളാണ്. മരുമക്കൾ - അൻവർ എടക്കര, റസീന പൂക്കോട്ടുംപാടം. കരീം, മുഹമ്മദ് അലി (ജിദ്ദ), സലാം (മദീന) എന്നിവർ സഹോദരങ്ങളാണ്.

Read More:  പ്രവാസി മലയാളി യുവാവ് ഒമാനില്‍ നിര്യാതനായി

Latest Videos
Follow Us:
Download App:
  • android
  • ios