ബഹ്റൈൻ ഇന്ത്യന്‍ സ്‌​കൂ​ളിലെ മലയാളി അ​ധ്യാ​പി​ക നിര്യാതയായി

ചികിത്സക്കായി നാട്ടില്‍ പോയ മലയാളി അധ്യാപിക നിര്യാതയായി. 

malayali teacher in indian school bahrain died in goa

മ​നാ​മ: ബഹ്റൈനിലെ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ അ​ധ്യാ​പി​ക നി​ര്യാ​ത​യാ​യി. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി ശ്വേ​ത ഷാ​ജി (47)യാണ് നിര്യാതയായത്. ശ​നി​യാ​ഴ്ച രാ​വി​ലെ ഗോ​വ​യി​ൽ വെ​ച്ചാ​യി​രു​ന്നു അ​ന്ത്യം. ​

കോ​യ​മ്പ​ത്തൂ​രി​ലാ​ണ് കു​ടും​ബ​മു​ള്ള​ത്. അ​ർ​ബു​ദ രോ​ഗ​ബാ​ധി​ത​യാ​യ​തി​നെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു. ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ പ്ല​സ്ടു കോ​മേ​ഴ്‌​സ് അ​ധ്യാ​പി​ക​യാ​യി​രു​ന്നു (പി.​ജി.​ടി). 2010ലാ​ണ് ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. ഭ​ർ​ത്താ​വ്: കോ​ട്ട​ച്ചേ​രി ഷാ​ജി ക​രു​ണാ​ക​ര​ൻ (എ​ൻ​ജി​നീ​യ​റി​ങ് ക​ൺ​സ​ൾ​ട്ട​ന്റ് എം.​എ​സ്.​സി.​ഇ.​ബി.) മ​ക​ൾ: ആ​കാ​ൻ​ക്ഷ ഷാ​ജി (ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ 12-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി). മറ്റൊരു മകൾ നാട്ടിലാണ്.  

Read Also -  സന്ദർശക വിസയിൽ മകളുടെ അടുത്തെത്തിയ മലയാളി സൗദിയിൽ മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios