അവധിക്ക് നാട്ടിൽ പോയ പ്രവാസി സാമൂഹിക പ്രവർത്തകൻ നിര്യാതനായി

കഴിഞ്ഞ 40 വര്‍ഷമായി സൗദി അറേബ്യയിലെ ദമ്മാമില്‍ പ്രവാസിയായ ഇദ്ദേഹം അഞ്ച് മാസം മുന്‍പാണ് നാട്ടിലേക്ക് പോയത്. 

malayali social worker who returned home on leave died

റിയാദ്: സൗദിയിൽ നിന്ന് അവധിക്കു നാട്ടിലേക്ക് പോയ പ്രവാസി സാമൂഹിക പ്രവർത്തകൻ ഹൃദയാഘാതം മൂലം നിര്യാതനായി. കണ്ണൂര്‍ കണ്ടത്തില്‍ സൈദാറകത്ത് മുഹമ്മദ് ഹനീഫ (63) ആണ് മരിച്ചത്. കഴിഞ്ഞ 40 വര്‍ഷമായി സൗദി അറേബ്യയിലെ ദമ്മാമില്‍ പ്രവാസിയായ ഇദ്ദേഹം അഞ്ച് മാസം മുന്‍പാണ് നാട്ടിലേക്ക് പോയത്. 

പ്രമേഹ രോഗത്താല്‍ ബുദ്ധിമുട്ടിയിരുന്ന അദ്ദേഹം അതിനായുള്ള വിദഗ്ധ വിദഗ്ധ ചികിത്സ തേടുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്.  ദമാമിലെ പൊതു സമൂഹത്തിനിടയില്‍ സുപരിചിതനായിരുന്ന അദ്ദേഹം വലിയ സൗഹൃദത്തിന് ഉടമയായിരുന്നു. ഭാര്യ - സൈബു, മക്കള്‍ - മാഷിദ , ശംസീറ. മരുമക്കള്‍ - അബ്‍ദു റാസിഖ് (ജിദ്ദ), മഷൂദ് ഹസന്‍ (ദമ്മാം).

Read also: സൗദി അറേബ്യയില്‍ കൂറ്റന്‍ ക്രെയിന്‍ തകര്‍ന്ന് കാറിനുമുകളില്‍ പതിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് കാറുടമ

കെട്ടിടത്തിൽനിന്നു വീണ് മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
റിയാദ്: സൗദി അറേബ്യയില്‍ ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് കാൽ വഴുതി വീണ് മരണപ്പെട്ട കണ്ണൂർ കാപ്പാട് സ്വദേശി സജീവന്റെ (51) മൃതദേഹം നാട്ടിലെത്തിച്ചു. കഴിഞ്ഞ 32 വർഷമായി മജ്മയിൽ കെട്ടിടനിർമാണ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു.
കെട്ടിടത്തിൽ നിന്ന് വീണതിനെ തുടർന്ന് ഗുരുതരമായി പരിക്കേൽക്കുകയും മജ്മ കിംഗ് ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർന്ന് റിയാദിലുള്ള പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസിസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മസ്‌തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു.

ആശുപത്രിയിൽ നിന്നുള്ള വിവരങ്ങൾക്കും മറ്റു സഹായങ്ങൾക്കുമായി സജീവന്റെ സഹോദരനും മകനും, സൗദി അറേബ്യയിലെ കേളി കലാ സാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം പ്രവർത്തകരെ  ബന്ധപ്പെടുകയും തുടർ നടപടികൾക്കായി കേളിയുടെ സഹായം അഭ്യർഥിക്കുകയുമായിരുന്നു. തുടർന്ന് എംബസിയിലെയും മറ്റും അനുബന്ധ രേഖകൾ ശരിയാക്കി സൗദി എയർ ലൈൻസിൽ നാട്ടിലെത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്‌കരിച്ചു. സജീവന്റെ മരുമകൻ ശരത് മൃതദേഹത്തെ അനുഗമിച്ചു. പാറിക്കൽ ഉത്തമൻ - ശാന്ത ദമ്പതികളുടെ മകനാണ്. ഭാര്യ - സീമ, മക്കൾ - ജീഷ്മ, ജിഷ്ണു.

Read also:  പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു

Latest Videos
Follow Us:
Download App:
  • android
  • ios