അവധി കഴിഞ്ഞ് തിരികെ പോയ മലയാളി സാമൂഹിക പ്രവർത്തകൻ നിര്യാതനായി

ഖബോറിലെ സറാക്കോ കമ്പനിയിൽ ആര്‍കിടെക്ട് ആയി ജോലിചെയ്തുവരികയിരുന്നു.

malayali social worker died in saudi arabia

റിയാദ്: നവോദയ അൽഖോബാർ ഏരിയ എക്സിക്യൂട്ടിവ് അംഗവും തലാൽ യൂണിറ്റ് സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമായ തിരുവനന്തപുരം കാര്യവട്ടം സ്വദേശി സാജിം അബൂബക്കർ കുഞ്ഞു (51) നിര്യാതനായി. 25 വർഷമായി ഖോബാറിൽ പ്രവാസിയായിരുന്നു. 

ഖബോറിലെ സറാക്കോ കമ്പനിയിൽ ആര്‍കിടെക്ട് ആയി ജോലിചെയ്തുവരികയിരുന്നു. കഴിഞ്ഞ ദിവസമാണ് ഹ്രസ്വ അവധിക്ക് ശേഷം നാട്ടിൽ നിന്നും തിരിച്ച് സൗദിയിലെത്തിയത്. രോഗബാധിതനായതിനെ തുടർന്ന് അൽമാന ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി സാമൂഹിക പ്രവർത്തകൻ നാസ് വക്കം അറിയിച്ചു. തിരുവനന്തപുരം വെമ്പായം സ്വദേശി അബൂബക്കർ -ഉമ്മുക്കുൽസു ദമ്പതികളുടെ മകനാണ്. ഭാര്യ. ഷക്കീല. മകൾ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി സൈന.

Read Also - ഒരു സിമ്പിള്‍ ശീലം, കൈവന്നത് കോടികളുടെ ഭാഗ്യം; 46കാരനെ കോടീശ്വരനാക്കിയ ആ ടിപ്സ് മറ്റുള്ളവര്‍ക്കും മാതൃക

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios