മലയാളി നഴ്സ് യുകെയില്‍ മരിച്ചു

ചികിത്സ തുടരുന്നതിനിടെയാണ് പെട്ടെന്ന് മരണം സംഭവിച്ചത്. 

malayali nurse died in uk

ലണ്ടന്‍: യുകെയില്‍ നഴ്സായ മലയാളി യുവതി മരിച്ചു. കൊല്ലം തിരുമുല്ലവാരം സ്വദേശിനിയായ നിര്‍മല നെറ്റോ (37) ആണ് മരിച്ചത്. കാന്‍സര്‍ രോഗബാധിതയായിരുന്നു.

കീമോ തെറാപ്പി അടക്കം ചികിത്സ നടക്കുന്നതിനിടെ പെട്ടെന്ന് ആരോഗ്യ നില വഷളാകുകയും ശനിയാഴ്ച രാത്രി 9 മണിയോടെ മരണം സംഭവിക്കുകയുമായിരുന്നു. 2017ലാണ് നിര്‍മല യുകെയിലെത്തിയത്.

യുകെയില്‍ സ്‌റ്റോക്ക്പോര്‍ട്ട് സ്‌റ്റെപ്പിങ് ഹില്‍ ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു. കാൻസർ കണ്ടെത്തി ചികിത്സ ആരംഭിച്ചതിനാൽ 2022 വരെ മാത്രമാണ് നിര്‍മല ജോലി ചെയ്തിരുന്നത്. അവിവാഹിതയാണ്. പരേതനായ ലിയോ, മേരിക്കുട്ടി എന്നിവരാണ് മാതാപിതാക്കൾ. ഏക സഹോദരി ഒലിവിയ. 

Read Also -  മലയാളി വ്യവസായി ദുബൈയില്‍ നിര്യാതനായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios