നാട്ടില്‍ നിന്ന് അവധി കഴി‍ഞ്ഞ് തിരിച്ചുപോയ മലയാളി നഴ്സ് യുകെയില്‍ കുഴഞ്ഞുവീണ് മരിച്ചു

10 ദിവസം മുമ്പാണ് നാട്ടില്‍ പോയത്.

malayali nurse died in uk

ലണ്ടന്‍: മലയാളി നഴ്സ് യുകെയില്‍ കുഴഞ്ഞുവീണ് മരിച്ചു. നാട്ടില്‍ നിന്നും അവധി കഴിഞ്ഞ് തിരികെ യുകഎയിലെത്തിയതാണ്. വോര്‍സെറ്റ് ഷെയറിലെ റെഡ്ഡിച്ച് അല്ക്സാണ്ട്ര എന്‍എച്ച്എസ് ആശുപത്രിയില്‍ നഴ്സായിരുന്ന സോണിയ സാറ ഐപ്പ് (39) ആണ് നിര്യാതയായത്. കോട്ടയം ചിങ്ങവനം സ്വദേശിനിയാണ്.

കാലിന്‍റെ സര്‍ജറി സംബന്ധമായ ആവശ്യത്തിനായി 10 ദിവസം മുമ്പാണ് നാട്ടില്‍ പോയത്. സര്‍ജറിക്ക് ശേഷം തിരികെ യുകെയിലേക്ക് കഴിഞ്ഞ ദിവസം എത്തിയതാണ്. ഒരു മണിക്കൂറിന് ശേഷം വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. അടിയന്തര വൈദ്യസഹായം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ് അനില്‍ ചെറിയാന്‍, മക്കള്‍ ലിയ, ലൂയിസ്. 

Read Also -  3 വർഷത്തിൽ 80 ലക്ഷം ഫോളോവേഴ്സ് അമ്പരപ്പിച്ച് 14കാരി; കോടിക്കണക്കിന് കാഴ്ചക്കാർ, വൈറലാണ് ഹർനിദിന്‍റെ ഡാൻസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios