മലയാളി നഴ്സ് കുവൈത്തിൽ മരിച്ചു
അർബുദം ബാധിച്ചതിനെ തുടർന്ന് കുവൈത്ത് കാന്‍സര്‍ സെന്‍ററിൽ ചികിത്സയിലായിരുന്നു.
കുവൈത്ത് സിറ്റി: മലയാളി നഴ്സ് കുവൈത്തില്‍ മരിച്ചു. കുവൈത്തിലെ അദാന്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ആയ ബ്ലസി സാലു (38) ആണ് വ്യാഴാഴ്ച ഉച്ചയ്ക്ക് മരിച്ചത്. അർബുദം ബാധിച്ചതിനെ തുടർന്ന് കുവൈത്ത് കാന്‍സര്‍ സെന്‍ററിൽ ചികിത്സയിലായിരുന്നു.
കാല്‍വറി ഫെലോഷിപ്പ് ചര്‍ച് കുവൈത്ത് സഭാ ശുശ്രൂഷകന്‍ പത്തനംതിട്ട അടുര്‍ മണക്കാല നെല്ലിമുകള്‍ ചീനിവിളയില്‍ വീട്ടില്‍ പാസ്റ്റര്‍ സാലു യോഹന്നാന്റെ ഭാര്യയാണ്. മക്കള്‍:ജോഷ്വ, ജോഹന്ന, ജെമീമ.
Read Also - സൗദി അറേബ്യയിൽ തൊഴിലവസരം; നിരവധി സ്പെഷ്യാലിറ്റികളിൽ ഒഴിവുകൾ, ഓഗസ്റ്റ് 30 വരെ അപേക്ഷിക്കാം
സൗദി പൗരനെ അടിച്ചുകൊലപ്പെടുത്തിയ മലയാളിയുടെ വധശിക്ഷക്ക് നടപ്പാക്കി
റിയാദ്: സൗദി പൗരനെ അടിച്ചുകൊലപ്പെടുത്തിയ കേസിൽ മലയാളിയെ റിയാദിൽ വധശിക്ഷക്ക് വിധേയമാക്കി. യൂസുഫ് ബിൻ അബ്ദുൽ അസീസ് ബിൻ ഫഹദ് അൽ ദാഖിർ എന്ന സ്വദേശി പൗരനെ ദൃഢമായ വസ്തു കൊണ്ട് പല തവണ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് റിയാദിലെ ജയിലിൽ കഴിഞ്ഞിരുന്ന പാലക്കാട് ചേറുമ്പ സ്വദേശി അബ്ദുല്‍ ഖാദര്‍ അബ്ദുറഹ്മാൻ (63) എന്നയാളുടെ ശിക്ഷയാണ് വ്യാഴാഴ്ച രാവിലെ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തരമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.
കൊലപാതകം നടന്നയുടൻ പൊലീസ് കസ്റ്റഡിയിലായ പ്രതിക്ക് സൗദി ശരീഅ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. ശിക്ഷയിൽ ഇളവ് തേടി സുപ്രീം കോടതിയെയും റോയൽ കോർട്ടിനെയും സമീപിച്ചെങ്കിലും രണ്ട് നീതിപീഠങ്ങളും അപ്പീൽ തള്ളി ശരീഅ കോടതി വിധി ശരിവെക്കുകയായിരുന്നു.
സൗദി വടക്കുപടിഞ്ഞാറൻ മേഖലയിലെ തബൂക്കിൽ മയക്കുമരുന്നായ ആംഫറ്റാമിൻ ഗുളികകൾ കടത്തിയ കേസിൽ പിടിയിലായ ഈദ് ബിൻ റാഷിദ് ബിൻ മുഹമ്മദ് അൽ അമീരി എന്ന സൗദി പൗരെൻറ വധശിക്ഷയും വ്യാഴാഴ്ച രാവിലെ നടപ്പാക്കിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ കേസിലും സുപ്രീം കോടതിയെയും റോയൽ കോർട്ടും അപ്പീൽ തള്ളി ശരീഅ കോടതി വിധി ശരിവെക്കുകയായിരുന്നു.
https://www.youtube.com/watch?v=QJ9td48fqXQ
ᐧ