മലയാളി യുവാവിനെ അബുദാബിയില്‍ കാണാതായി

അബുദാബി മെർക്കാഡൊ ഹൈപ്പർമാർക്കറ്റിലായിരുന്നു ജോലി ചെയ്തിരുന്നത്.

malayali man missing in abu dhabi

അബുദാബി: മലയാളി യുവാവിനെ അബുദാബിയില്‍ കാണാനില്ലെന്ന് പരാതി. കോട്ടയം കപ്പുംതല സ്വദേശി കെഎം അപ്പുവിന്റെ മകൻ അരുൺ കെ അപ്പുവിനെ എട്ട് മാസമായി കാണാനില്ലെന്നാണ് പരാതി. 

മ​ക​നെ ക​ണ്ടെ​ത്തി ന​ല്‍കാ​ന്‍ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യോ​ട് അ​ഭ്യ​ര്‍ഥി​ച്ചിരിക്കുകയാണ് മാ​താ​പി​താ​ക്ക​ള്‍. അബുദാബി മെർക്കാഡൊ ഹൈപ്പർമാർക്കറ്റിലായിരുന്നു ജോലി ചെയ്തിരുന്നത്. ഹംദാൻ സ്ട്രീറ്റിലെ ഇലക്ട്ര ഭാഗത്താണ് താമസിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ എട്ട് മാസമായി വീട്ടുകാരുമായി ബന്ധമില്ല. ഫോൺ ഓഫ് ആണ്. വിവരം കിട്ടുന്നവർ 0553809417 നമ്പറിൽ ബന്ധപ്പെടണം.

Read Also -  പ്രവാസികള്‍ക്ക് തിരിച്ചടി; കേരള സെക്ടറിൽ വിവിധ വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്

യുഎഇയിൽ മരിച്ച മലയാളി യുവതി സോഷ്യല്‍ മീഡിയ താരം; ടിക്ക് ടോക്കിലും ഇന്‍സ്റ്റാഗ്രാമിലും സജീവം

ഫുജൈറ: യുഎഇയില്‍ കെട്ടിടത്തിന്‍റെ 19-ാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി യുവതി ഷാനിഫ ബാബു സോഷ്യല്‍ മീഡിയ താരം. ടിക്ക് ടോക്കിലും ഇന്‍സ്റ്റാഗ്രാമിലും സജീവമായ തിരുവനന്തപുരം സ്വദേശിനി ഷാനിഫയ്ക്ക് നിരവധി ഫോളോവേഴ്സും ഉണ്ട്. 

പതിവായി സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ പങ്കുവെക്കാറുള്ള ഷാനിഫയുടെ മരണത്തിന്‍റെ ഞെട്ടലിലാണ് ഇവരുടെ ഫോളോവേഴ്സ്. കഴിഞ്ഞ വ്യാഴാഴ്ച ടിക്ക് ടോക്കില്‍ ഒരു റീല്‍ ഷാനിഫ പോസ്റ്റ് ചെയ്തിരുന്നു. 'എന്നെ പ്രണയിക്കരുത്, ഞാന്‍ നിങ്ങളുടെ ഹൃദയം തകര്‍ക്കും' എന്നായിരുന്നു ആ വീഡിയോയുടെ ക്യാപ്ഷന്‍. ഷാനിഫ മരണപ്പെട്ടതായി ഇവരുടെ ഭര്‍ത്താവ് സനൂജ് ബാബു ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചിരുന്നു. നിരവധിപ്പേരാണ് ഷാനിഫയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയത്. 

ശനിയാഴ്ച രാവിലെ 9നായിരുന്നു സംഭവം. ഫുജൈറ സെന്‍റ്​ മേരീസ് സ്‌കൂളിന് സമീപത്തുള്ള താമസ കെട്ടിടത്തിലെ 19-ാമത്തെ നിലയിൽ നിന്നും താഴേക്കുവീണ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. നിർമാണ കമ്പനി നടത്തുന്ന സനൂജ് ബഷീർകോയയുടെ ഭാര്യയാണ് മരിച്ച ഷാനിഫ ബാബു. രണ്ടു പെൺമക്കളുണ്ട്.സംഭവം നടക്കുമ്പോള്‍ ഷാനിഫയുടെ ഭര്‍ത്താവ്, അമ്മ, മക്കള്‍ എന്നിവര്‍ അപ്പാര്‍ട്ട്മെന്‍റിലുണ്ടായിരുന്നു. യുഎഇയിൽ വളർന്ന ഷാനിഫയുടെ കുടുംബം ഇവിടെ തന്നെയാണുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios