നാട്ടിലേക്ക് പുറപ്പെട്ട പ്രവാസി മലയാളിക്ക് വിമാനത്തില്‍ ഹൃദയാഘാതം; എമർജൻസി ലാന്‍ഡിങ്, ജീവൻ രക്ഷിക്കാനായില്ല
യാത്രക്കിടെ ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ വിമാനം അടിയന്തരമായി ദുബൈയില്‍ ഇറക്കി.
കുവൈത്ത് സിറ്റി കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് തിരിച്ച പ്രവാസി മലയാളി വിമാനത്തില്‍ മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശി കല്ലൂര്‍ വീട്ടില്‍ ചാക്കോ തോമസാണ് (55) മരിച്ചത്.
കുവൈത്ത് എയര്‍വേയ്സില്‍ കഴിഞ്ഞ ദിവസം 7.15ന് പുറപ്പെട്ട വിമാനം കൊച്ചിയില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെ ലാന്‍ഡ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ യാത്രക്കിടെ ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ വിമാനം അടിയന്തരമായി ദുബൈയില്‍ ഇറക്കി. ചികിത്സ ലഭ്യമാക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ദുബൈയില്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.
Read Also - ആകാശത്തുവെച്ച് എയർ ഇന്ത്യ എക്സ്‍പ്രസ് വിമാനത്തിന്‍റെ വാതില്‍ തുറക്കാന്‍ ശ്രമം; മലയാളി യുവാവിന് 'പണി കിട്ടി'
ഉറക്കത്തിൽ ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു
റിയാദ്: മലയാളി ഉറക്കത്തിൽ മരിച്ചു. ആലപ്പുഴ കായംകുളം പെരിങ്ങാല സ്വദേശി രതീഷ് ഭവനിൽ രാജീവ് സന്ദാനന്ദ ചെട്ടിയാർ (36) ആണ് ഉറക്കത്തിൽ ഹൃദയാഘാതമുണ്ടായി മരിച്ചത്. അബ്ഹ-ഖമീസ് റോഡിൽ ജുഫാലി പാലത്തിന് സമീപം തമർ ലോജിസ്റ്റിക് എന്ന സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. അഞ്ച് മാസം മുമ്പാണ് നാട്ടിൽ പോയി വന്നത്. ഭാര്യ: വീണ, മകൾ: അവന്തിക, മാതാവ്: ഓമന, പിതാവ്: സന്ദാനന്ദ ചെട്ടിയാർ, സഹോദരൻ: രതീഷ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം