മലയാളി വ്യവസായി ദുബൈയില്‍ നിര്യാതനായി
ഹൃദയാഘാതം മൂലമാണ് മരിച്ചത്.
ദുബൈ: പ്രവാസി മലയാളി വ്യവസായി ദുബൈയിൽ മരിച്ചു. കോഴിക്കോട് നടുവണ്ണൂർ സ്വദേശി കിഴക്കോട്ട് കടവ് സികെ കോട്ടേജിൽ സി.കെ.മുഹമ്മദ് (53) ആണ് ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചത്.
കോൺഗ്രസിന്റെ സജീവ പ്രവർത്തകനും നടുവണ്ണൂർ നാഷനൽ ബിൽഡേഴ്സ് സ്ഥാപകനും വിവിധ വ്യാപാര സ്ഥാപനങ്ങളുടെ ഉടമയുമാണ്. പിതാവ്: പരേതനായ ചെല്ലട്ടാൻ കണ്ടി അബ്ദുല്ല. മാതാവ്: മറിയം. റസീനയാണ് ഭാര്യ. മക്കൾ: അഖിത ജുസൈറ, ഡോ. റിസ് വാന, മുഹ്സിന (എംബിബിഎസ് വിദ്യാർഥിനി, ജോർജിയ), അർഫിൻ മുഹമ്മദ് (വിദ്യാർഥി, സെന്റ് മീരാസ് സ്കൂൾ പേരാമ്പ്ര). മരുമക്കൾ: മുഹമ്മദ് റാഫി (കുറ്റ്യാടി), ഡോ. അജ്മൽ (കാളികാവ്).
Read Also - സ്വര്‍ണവില താഴേക്ക്; ദുബൈയിൽ രണ്ട് ദിർഹം കുറഞ്ഞു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക