കാര്‍ ഡിവൈഡറില്‍ ഇടിച്ച് അപകടം; യുഎഇയിൽ മലയാളി യുവാവ് മരിച്ചു
സുഹൃത്തിനെ കണ്ട ശേഷം മടങ്ങിവരുന്നതിനിടെയാണ് കാര്‍ അപകടത്തില്‍പ്പെട്ടത്.
അബുദാബി: യുഎഇയിലെ അബുദാബിയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. തൃശൂര്‍ എങ്ങണ്ടിയൂര്‍ ഏത്തായ് കിഴക്ക് ലൈനിന്‍ നഗറില്‍ ചക്കാമഠത്തില്‍ ഷൈജുവിന്‍റെയും മേനോത്തുപറമ്പില്‍ ശ്രീവത്സയുടെയും മകന്‍ പ്രണവ് (24) ആണ് മരിച്ചത്.
Read Also - നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് തിരിച്ചുപോയ മലയാളി നഴ്സ് യുകെയില്‍ കുഴഞ്ഞുവീണ് മരിച്ചു
ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. അബുദാബിയില്‍ വിദ്യാര്‍ത്ഥിയാണ് ഇദ്ദേഹം. ദുബൈയിലുള്ള സുഹൃത്തിനെ കണ്ട ശേഷം മടങ്ങിവരുന്നതിനിടെ അബുദാബി ബനിയാസ് പാലത്തിന് സമീപം അപകടത്തില്‍പ്പെടുകയായിരുന്നു. കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. കുടുംബസമേതം അബുദാബിയില്‍ താമസിക്കുന്ന പ്രണവ് അമ്മയോടൊപ്പം രണ്ട് ദിവസം മുമ്പാണ് നാട്ടില്‍ നിന്ന് മടങ്ങിയെത്തിയത്. സഹോദരി: ശീതള്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം