17 വർഷമായി പ്രവാസി, ജോലിക്കിടെ ഹൃദയാഘാതം; മലയാളി യുവാവ് സൗദിയിൽ മരിച്ചു

17 വര്‍ഷമായി പ്രവാസിയായ ഇദ്ദേഹം കുടുംബത്തോടൊപ്പം ജുബൈൽ ഇൻറര്‍നാഷണല്‍ ഇന്ത്യൻ സ്കൂളിന്‍റെ സമീപത്തായിരുന്നു താമസം.

malayali man died due to heart attack

റിയാദ്: ജോലിക്കിടെ ഹൃദയസ്തംഭനമുണ്ടായി മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം കല്ലറ സ്വദേശി സുധീർ ഖാൻ അബൂബക്കർ (48) ആണ് സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലില്‍ മരിച്ചത്. 17 വർഷമായി ജുബൈലിലെ ഒരു സ്വകാര്യ സ്വീറ്റ്സ് കമ്പനിയിൽ മെർച്ചൈൻറസറായി ജോലി ചെയ്യുകയായിരുന്നു സുധീർ. കുടുംബത്തോടൊപ്പം ജുബൈൽ ഇൻറര്‍നാഷണല്‍ ഇന്ത്യൻ സ്കൂളിന്‍റെ സമീപത്തായിരുന്നു താമസം. കുട്ടികൾ ഇതേ സ്കൂളിൽ വിദ്യാർഥികളാണ്. 

പിതാവ്: അബൂബക്കർ, മാതാവ്: റഹ്‌മ ബീവി, ഭാര്യ: ഹസീന, മക്കൾ: മുഹമ്മദ് സുഹൈൽ, മുഹമ്മദ് സുഹാൻ, ശസ്‌മീൻ, മുഹമ്മദ് ശഹ്‌റോസ്. മൃതദേഹം അൽമാനാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിൽ കൊണ്ടുപോകും. അതിനുള്ള നടപടിക്രമങ്ങൾ പ്രവാസി വെല്‍ഫെയര്‍ ജനസേവന വിഭാഗം കണ്‍വീനര്‍ സലിം ആലപ്പുഴയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു. 

Read Also -  സുരക്ഷ മുന്നറിയിപ്പ്; 192 യാത്രക്കാരുമായി പറന്ന റിയാദിൽ നിന്നുള്ള വിമാനം വഴിതിരിച്ചുവിട്ടു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios