മലയാളി ഹജ്ജ് തീർഥാടകൻ മക്കയിൽ നിര്യാതനായി

ഭാര്യയോടും മക്കളോടുമൊപ്പം ഹജ്ജിനെത്തിയതായിരുന്നു ഇദ്ദേഹം. ഭാര്യയും മക്കളും അടങ്ങുന്ന സംഘം മദീന സന്ദർശനം കഴിഞ്ഞ് ബുധനാഴ്ച നാട്ടിലെത്തിയിരുന്നു.

malayali hajj pilgrim died in makkah

റിയാദ്: കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജ് കർമത്തിനെത്തിയ മലയാളി തീർഥാടകൻ നിര്യാതനായി. ഹജ്ജ് നിർവഹിച്ച ശേഷം രോഗബാധിതനായി മക്കയിലെ നൂർ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എറണാകുളം ആലുവ പാനായിക്കുളം സ്വദേശി മടത്തുംപടി പേരേ തെറ്റയിൽ അബ്ദുൽ ഖാദർ (79) ആണ് മരിച്ചത്.

Read Also - മാസശമ്പളം മൂന്ന് ലക്ഷത്തിന് മുകളിൽ! 4,000 മലയാളികൾക്ക് തൊഴിൽ സാധ്യത, വമ്പൻ പദ്ധതിയുമായി ജര്‍മനി

ഭാര്യയോടും മക്കളോടുമൊപ്പം ഹജ്ജിനെത്തിയതായിരുന്നു ഇദ്ദേഹം. ഭാര്യയും മക്കളും അടങ്ങുന്ന സംഘം മദീന സന്ദർശനം കഴിഞ്ഞ് ബുധനാഴ്ച നാട്ടിലെത്തിയിരുന്നു. ഭാര്യ: ആയിഷ, മക്കൾ: മുഹമ്മദ്‌, അഡ്വ. ഇബ്രാഹിം, ഫാത്തിമ, ഖദീജ ബീവി, ഡോ. സഫിയത്ത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios