മലപ്പുറം സ്വദേശിയായ ഹജ്ജ് തീർഥാടകൻ മക്കയിൽ മരിച്ചു
കഴിഞ്ഞ മാസം 18ന് ഭാര്യ ഫാത്തിമയോടും ഭാര്യാസഹോദരനോടും ഒപ്പമാണ് മൊയ്തീൻകുട്ടി മക്കയിലെത്തിയത്.
റിയാദ്: കേരളത്തിൽ നിന്ന് ഹജ്ജിനെത്തിയ തീർത്ഥാടകൻ മക്കയിൽ നിര്യാതനായി. സ്വകാര്യ ഗ്രൂപ്പിൽ എത്തിയ മലപ്പുറം എടപ്പാൾ സ്വദേശി മൊയ്തീൻകുട്ടി (75) ആണ് മരണപ്പെട്ടത്. കഴിഞ്ഞമാസം 18ന് ഭാര്യ ഫാത്തിമയോടും ഭാര്യാസഹോദരനോടും ഒപ്പമാണ് മൊയ്തീൻകുട്ടി മക്കയിലെത്തിയത്. തുടർന്ന് മദീന സന്ദർശനം പൂർത്തിയാക്കി ബുധനാഴ്ച പുലർച്ചയാണ് മക്കയിലെത്തിയത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മക്ക അൽ നൂർ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും മരിച്ചു. ബുധനാഴ്ച വൈകീട്ട് മക്കയിൽ ഖബറടക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം