ഹജ്ജിനെത്തിയ മലയാളി തീർഥാടകൻ മദീനയിൽ മരിച്ചു

ഇദ്ദേഹത്തോടാപ്പം വന്ന ബാക്കിയുള്ളവർ മക്കയിൽ ഹജ്ജിനായി എത്തിയിട്ടുണ്ട്. 

malayali hajj pilgrim died in madinah

റിയാദ്: ഹജ്ജിനായി സ്വകാര്യ ഗ്രൂപ്പിലെത്തിയ മലയാളി തീർഥാടകൻ മദീനയിൽ മരിച്ചു. എറണാകുളം മട്ടാഞ്ചേരി സ്വദേശി ഇബ്രാഹിം താഴമംഗലത്താണ് മരിച്ചത്. ഇദ്ദേഹത്തിെൻറ ഖബറടക്കം മദീനയിൽ പൂർത്തിയാക്കി. ചൊവ്വാഴ്ച രാത്രിയായിരുന്നു മരണം. ഇദ്ദേഹത്തോടാപ്പം വന്ന ബാക്കിയുള്ളവർ മക്കയിൽ ഹജ്ജിനായി എത്തിയിട്ടുണ്ട്. 

Read Also -  തീപിടിച്ചത് സെക്യൂരിറ്റി കാബിനിൽ നിന്ന്; താമസ സഥലത്ത് കൂടുതൽ ആളുകളെ പാർപ്പിച്ചിട്ടില്ലെന്ന് എൻബിടിസി

പ്രവാസി സാമൂഹിക പ്രവർത്തകൻ ജമീൽ മുസ്തഫ നിര്യാതനായി

റിയാദ്: പ്രവാസി സാംസ്കാരിക പ്രവർത്തകനും 30 വർഷം റിയാദിൽ പ്രവാസിയുമായിരുന്ന കൊല്ലം ഓയൂർ റോഡുവിള സ്വദേശി കുന്നത്തുവിളയിൽ ജമീൽ മുസ്തഫ (55) നാട്ടിൽ നിര്യാതനായി. പക്ഷാഘാതത്തെ തുടർന്ന് മൂന്ന് മാസമായി റിയാദ് കെയർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുമ്പാണ് തുടർ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോയത്. 

തനിമ സാംസ്കാരിക വേദി, സിജി, മലർവാടി, സ്റ്റുഡൻറ്സ് ഇന്ത്യ, പ്രവാസി സാംസ്കാരിക വേദി, ശാന്തപുരം അലുംനി തുടങ്ങി നിരവധി സംഘടനകളിൽ ജമീൽ മുസ്തഫ നേതൃപരമായ സാന്നിധ്യം നിർവഹിച്ചിരുന്നു. പരേതരായ മുസ്തഫ - നബീസ ദമ്പതികളുടെ മകനാണ്. ഭാര്യ - ജസീന, വെളിനല്ലൂർ ഗ്രാമ പഞ്ചായത്ത് അംഗമാണ്. മക്കൾ- ഹുദ, ഹന്ന, അമ്മാർ, അബ്ദുല്ല, ഇസ്സ. സഹോദരങ്ങൾ - പരേതനായ താജുദ്ദീൻ, സൈഫുദ്ദീൻ, മുനീർ, ഉബൈദ, മാജിദ, ഷാഹിദ, താഹിറ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios