വാഹനമിറങ്ങി നടക്കുന്നതിനിടെ റോഡരികിൽ കുഴഞ്ഞു വീണു; പ്രവാസി മലയാളി മരിച്ചു

നടക്കുന്നതിനിടെ റോഡരികില്‍ കുഴഞ്ഞുവീണ പ്രവാസി മലയാളിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

malayali expatriate died  in riyadh

റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയിലെ റിയാദിൽ കുഴഞ്ഞുവീണ് മരിച്ചു. തൃശ്ശൂരിലെ തിരുമുക്കുളം സ്വദേശി ഷാജി ദേവസി എന്ന സജി (55) ആണ് മരിച്ചത്. പരേതരായ ചാമക്കാടൻ ചക്കപ്പൻ ദേവസി, സാറാമ്മ ദമ്പതികളുടെ മകനാണ്. 

റിയാദിലെ അൽഹദ കൺസ്ട്രക്ഷൻ കമ്പനിയുടെ ജീവനക്കാരനായ സജി കിങ് ഫൈസൽ സ്പെഷ്യലൈസ്ഡ് ആശുപത്രിയിൽ അറ്റകുറ്റപ്പണികൾക്കായി രാവിലെ വാഹനമിറങ്ങി നടക്കവെ റോഡരികിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കഴിഞ്ഞ 27 വർഷമായി അൽഹദ കോൺട്രാക്ടിങ് കമ്പനിയിൽ ജോലി ചെയ്യുന്നു. ഭാര്യ: ബെറ്റി, മക്കൾ: റോമോൾ, റിയ. കിങ് ഫൈസൽ സ്പെഷ്യലൈസ്ഡ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.

Read Also - ഓടിക്കൊണ്ടിരുന്ന മിനിബസിന് തീപിടിച്ചു; സംഭവം റിയാദിൽ, വൻ ദുരന്തം ഒഴിവായി, ഡ്രൈവറും യാത്രക്കാരും രക്ഷപ്പെട്ടു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios