ജോലിക്കിടയിൽ ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രവാസി മലയാളി മരിച്ചു
10 വർഷത്തിലേറെയായി റിയാദില്‍ പ്രവാസിയാണ്.
റിയാദ്: ശാരീരിക അശ്വസ്ഥകൾ കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി റിയാദിൽ നിര്യാതനായി. കൊല്ലം കുന്നിക്കോട് അമീന മൻസിൽ ശാഹുൽ ഹമീദ് (59) ആണ് മരിച്ചത്. റിയാദ് ഹുറൈമിലക്ക് സമീപം ഖരീന എന്ന സ്ഥലത്തെ പെട്രോൾ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐസ്‌ക്രീം ആൻഡ് കോഫി ഷോപ്പിൽ 10 വർഷത്തിലേറെയായി ജോലി ചെയ്യുന്നു.
Read Also - പ്രവാസികൾക്ക് വീണ്ടും തിരിച്ചടി; സ്വകാര്യ മേഖലയിൽ 13 ജോലികളിൽ നിയന്ത്രണം, പെർമിറ്റ് താത്കാലികമായി നിർത്തി
ജോലിക്കിടയിൽ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ബത്ഹയിലെ സ്വകാര്യ ക്ലിനിക്കിൽ പ്രാഥമിക ശുശ്രൂഷ തേടി. എന്നാൽ ആരോഗ്യസ്ഥിതി വഷളാണെന്ന് മനസിലാക്കി ഡോക്ടർമാർ ശുമൈസി ആശുപത്രിയിലേക്ക് എമർജൻസിയായി റഫർ ചെയ്തു. ആശുപത്രിയിൽ എത്തുേമ്പാഴേക്കും മരണം സംഭവിച്ചു. പിതാവ്: ഷംസുദീൻ കുഞ്ഞു, മാതാവ്: ആസുമ്മ ബീവി, ഭാര്യ: അനീസ ബീവി, മക്കൾ: അമീന, അജ്ന. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തീകരിക്കാൻ റിയാദിലുള്ള മരുമകൻ അബു താഹിറിനെ സഹായിക്കാൻ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ഭാരവാഹികളായ റഫീഖ് പുല്ലൂർ, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂർക്കാട് എന്നിവർ രംഗത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
ᐧ