പ്രവാസി മലയാളി വനിത കുവൈത്തില്‍ നിര്യാതയായി

സുലൈബിയയിൽ ആ​റ് മാ​സ​ത്തോ​ള​മാ​യി ഹൗ​സ് മെ​യ്ഡാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു.

malayali expat woman died in kuwait

കുവൈത്ത് സിറ്റി: പ്രവാസി മലയാളി വനിത കുവൈത്തില്‍ മരിച്ചു. വയനാട് മുട്ടിൽ സൗത്ത് കാക്കവയൽ സ്വദേശിനി അത്തക്കര വീട്ടിൽ അജിത വിജയനെ (50) ആണ് കുവൈത്തിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

 സുലൈബിയയിൽ ആ​റ് മാ​സ​ത്തോ​ള​മാ​യി ഹൗ​സ് മെ​യ്ഡാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. യശോദരന്റെയും സത്യഭാമയുടെയും മകളാണ്. ഭർത്താവ്: വിജയൻ. മക്കൾ: പ്രത്യുഷ്, മിധുഷ.  

Read Also -  ഉദ്യോഗാര്‍ത്ഥികളെ സൗദി അറേബ്യ വിളിക്കുന്നു; നിരവധി ഒഴിവുകള്‍, ഇപ്പോള്‍ അപേക്ഷിക്കാം, അവസാന തീയതി മെയ് 24

ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു 

റിയാദ്: കോഴിക്കോട് കല്ലായി സ്വദേശി ജിദ്ദയിൽ നിര്യാതനായി. അപ്പക്കൂട് തിരുനിലം പറമ്പ് കിഴക്കകത്ത് വീട്ടിൽ ഷമീർ (57) ആണ് മരിച്ചത്. ജിദ്ദ ഹയ്യ സാമിറിലുള്ള ലോൺട്രിറിയിൽ ജീവനക്കാരനായിരുന്നു. അസുഖത്തെത്തുടർന്ന് ജിദ്ദ ഹയ്യ സഫയിലുള്ള ജിദാനി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായായിരുന്നു മരണം. 

ജിദ്ദ കാലിക്കറ്റ് മ്യൂസിക് ലവേഴ്‌സ് രക്ഷാധികാരി അഷ്റഫ് അൽ അറബിയുടെ ഭാര്യാ സഹോദരി ഭർത്താവാണ് മരിച്ച ഷമീർ. പിതാവ്: ആലിക്കോയ, മാതാവ് ഇമ്പിച്ചി പാത്തുമ്മാബി, ഭാര്യ: ആബിദ. മക്കൾ: ഷിറിൻ ഷർമിത, ഫർസ മിസ്ഹബ്. മരണാന്തര നിയമനടപടികൾക്കും മറ്റു സഹായത്തിനും കുടുംബത്തോടൊപ്പം ജിദ്ദ കെ.എം.സി.സി വെൽഫെയർ വിംഗ് പ്രവർത്തകരും രംഗത്തുണ്ട്.\

 ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios