അവധിക്ക് നാട്ടില്‍ പോയ പ്രവാസി മലയാളി മരിച്ചു
ജിദ്ദ അല്‍-സാമറില്‍ 20 വര്‍ഷമായി പ്രവാസിയായിരുന്ന അദ്ദേഹം ജിദ്ദയിലെ നവോദയ കലാ സാംസ്കാരിക വേദി പ്രവര്‍ത്തകനാണ്.
റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്ന് അവധിക്ക് നാട്ടിൽ പോയ മലയാളി മരിച്ചു. മലപ്പുറം ഈങ്ങാപ്പുഴ ചോയിയോട് താമസിക്കുന്ന മാനിപുരം അടിമാറിക്കര എ.കെ. ഇസ്‍മയില്‍ (46) ആണ് ഹൃദയാഘാതംമൂലം മരിച്ചത്. ജിദ്ദ അല്‍-സാമറില്‍ 20 വര്‍ഷമായി പ്രവാസിയായിരുന്ന അദ്ദേഹം ജിദ്ദയിലെ നവോദയ കലാ സാംസ്കാരിക വേദി പ്രവര്‍ത്തകനാണ്. ഭാര്യ - ഹഫ്‌സത്ത്. മക്കള്‍ - ഇഹ്തിഷാം, മുഹമ്മദ് ജവാദ്, ഇന്‍ഷ മറിയം. സഹോദരങ്ങള്‍ - അബ്ദുറഹിമാന്‍ കുട്ടി, കദീജ, പാത്തുട്ടി, സബിറ, തസ്‌ലീന.
സൗദി അറേബ്യയില്‍ കനത്ത മഴ; വെള്ളക്കെട്ടില്‍ ഒരു കുട്ടി മുങ്ങി മരിച്ചു
റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും ഇടിമിന്നലും. ഹായില്‍ മേഖലയില്‍ മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ ഒരു കുട്ടി മുങ്ങി മരിച്ചു. താഴ്വരയിലെ ചതുപ്പിലുണ്ടാ വെള്ളക്കെട്ടില്‍ അകപ്പെട്ട കുട്ടിയെ സിവില്‍ ഡിഫന്‍സ് സംഘം പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മക്ക, മദീന, അല്‍ഖസീം, ഹാഫര്‍ അല്‍ ബാത്വിന്‍, റഫ്ഹ എന്നിവിടങ്ങളില്‍ മഴ ലഭിച്ചു. ശനിയാഴ്ച വൈകുന്നേരം ഹെഫ്‌ന താഴ്വരയില്‍ വെള്ളക്കെട്ടില്‍ അകപ്പെട്ട വാഹനത്തില്‍ കുടുങ്ങിയ നാലുപേരെ രക്ഷപ്പെടുത്തിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിലും മലഞ്ചെരിവുകളിലും നദീതീരങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം സൗദി അറേബ്യയില്‍ വ്യാഴം മുതല്‍ തിങ്കളാഴ്ച വരെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുള്ളതായി നാഷണല്‍ സെന്‍റര്‍ ഫോര്‍ മെറ്റീരിയോളജി നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. സൗദിയിലെ നഗരങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും ആലിപ്പഴ വര്‍ഷവും ഉയര്‍ന്ന പൊടിയും ഉണ്ടായേക്കാമെന്നും ദൂരക്കാഴ്ച കുറയാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Read More - സൗദി കിരീടാവകാശിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി