ട്രെയിലർ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

30 വർഷമായി റിയാദിൽ പ്രവാസിയായ മലപ്പുറം എടപ്പാൾ സ്വദേശിയാണ് മരിച്ചത്

malayali expat who was working as trailer truck driver died due to cardiac arrest

റിയാദ്: മലയാളി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം എടപ്പാൾ സ്വദേശി മാളിയേക്കൽ വീട്ടിൽ പരേതനായ അലി മകൻ അബ്ദുല്ലക്കുട്ടി (54) ആണ് മരിച്ചത്. 30 വർഷമായി റിയാദിൽ പ്രവാസിയായ ഇദ്ദേഹം അൽ ഖർജ് റോഡിലെ സൗദി ട്രിപ്പ് എന്ന കമ്പനിയിൽ ട്രെയിലർ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. 

ഉമ്മ - ബീവാത്തു കുട്ടി, ഭാര്യ - സാബിറ, മക്കൾ - നൂറ, ജാസ്മിൻ, റാഷിദ്. സഹോദരങ്ങൾ - ഫാത്തിമ, ആയിഷ, മുഹമ്മദ്, അഷ്റഫ് (റിയാദ്), മൊയ്തു (റിയാദ്), ഇബ്രാഹിം. മരുമകന്‍ - സെയ്ദ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുവേണ്ടി റിയാദ് ഐ.സി.എഫ് വെൽഫെയർ സെക്രട്ടറി റസാഖ് വയൽക്കരയുടെ നേതൃത്വത്തിൽ ‘സഫ്വ ടീം’ ആവശ്യമായ നിയമ സഹായങ്ങൾ ചെയ്യുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios