സൗദി അറേബ്യയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി
ദീർഘകാലമായി ജിദ്ദയിൽ പ്രവാസിയാണ് മരിച്ച മുഹമ്മദ് മുസ്തഫ. മൃതദേഹം ജിദ്ദയിൽ ഖബറടക്കുന്നതിനുള്ള നടപടികർമങ്ങൾ നടന്നുവരുന്നു.
റിയാദ്: ജിദ്ദയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി. മലപ്പുറം വാഴക്കാട് ആക്കോട് സ്വദേശി മുഹമ്മദ് മുസ്തഫ തടയിൽ (56) ആണ് ജിദ്ദ കിങ് ഫഹദ് ജനറൽ ആശുപത്രിയിൽ മരിച്ചത്. ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.
ഭാര്യ - സുഹറ. മക്കൾ - യാസർ അറഫാത്ത്, മുഹമ്മദ് റാഫി, മിഖ്ദ്ദാദ്. രണ്ട് മക്കൾ ജിദ്ദയിലുണ്ട്. ദീർഘകാലമായി ജിദ്ദയിൽ പ്രവാസിയാണ് മരിച്ച മുഹമ്മദ് മുസ്തഫ. മൃതദേഹം ജിദ്ദയിൽ ഖബറടക്കുന്നതിനുള്ള നടപടികർമങ്ങൾ നടന്നുവരുന്നതായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ ചുമതലയുള്ള ഇസ്ഹാഖ് പൂണ്ടോളി അറിയിച്ചു.
Read also: നാട്ടിലേക്ക് തിരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് പ്രവാസി യുവാവ് ജീവനൊടുക്കി
അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവ് വാഹനാപകടത്തില്‍ മരിച്ചു
മസ്‍കത്ത്: ഒമാനില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ കുന്നംകുളം പോര്‍ക്കുളം മേപ്പാടത്ത് വീട്ടില്‍ സുബിന്‍ (26) ആണ് മരിച്ചത്. ഒമാനിലെ കാബൂറയിലെ വര്‍ക്ക് ഷോപ്പില്‍ പെയിന്റിങ് ജീവനക്കാരനായിരുന്ന സുബിന്‍ ഇരുപത് ദിവസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്.
ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി സുബിനും സുഹൃത്ത് വിഷ്ണുവും സഞ്ചരിച്ചിരുന്ന ബൈക്കും എതിരെ വന്ന കാറുും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ ഇരുവരെയും കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കവെയാണ് സുബിന്‍ മരണപ്പെട്ടത്.
Read also: പ്രവാസിയെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി