കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
ബി.ഡി.എഫ് ജീവനക്കാരനായിരുന്ന അദ്ദേഹം കുഴഞ്ഞുവീണതിനെ തുടര്‍ന്ന് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ ചികിത്സയിലായിരുന്നു.
മനാമ: പ്രവാസി മലയാളി ബഹ്റൈനില്‍ മരിച്ചു. കണ്ണൂര്‍ മാമ്പ കുഴിമ്പാലോട് ചോടവീട്ടില്‍ ഗോപാലന്റെയും കൗസല്യയുടെയും മകന്‍ കെ.സി ഷീജിത്ത് (51) ആണ് മരിച്ചത്. ബി.ഡി.എഫ് ജീവനക്കാരനായിരുന്ന അദ്ദേഹം കുഴഞ്ഞുവീണതിനെ തുടര്‍ന്ന് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ ചികിത്സയിലായിരുന്നു. ഭാര്യ - ജിഷ. മകന്‍ - ശ്രാവണ്‍, കണ്ണൂര്‍ തലവില്‍ ഹയര്‍ സെക്കണ്ടറി സ്‍കൂള്‍ വിദ്യാര്‍ത്ഥിയാണ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‍കരിക്കും.
Read also: മൂന്ന് മാസം മുമ്പ് കുഴഞ്ഞുവീണ് മരിച്ച പ്രവാസി മലയാളിയെ തിരിച്ചറിഞ്ഞു
പ്രവാസി മലയാളി യുവാവ് യുഎഇയില്‍ നിര്യാതനായി
അബുദാബി: മലയാളി യുവാവ് അബുദാബിയില്‍ നിര്യാതനായി. തൃശൂര്‍ പാവറട്ടി വന്മേനാട് ജുമുഅത്ത് പള്ളിക്ക് സമീപം താമസിക്കുന്ന വൈശ്യം വീട്ടില്‍ സൈഫുദ്ദീന്‍ (39) ആണ് മരിച്ചത്. ഏതാനും ആഴ്‍ചകളായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം.
16 വര്‍ഷമായി ലുലു ഗ്രൂപ്പിന്റെ സുരക്ഷാ വിഭാഗത്തില്‍ ജോലി ചെയ്‍തുവരികയായിരുന്നു സൈഫുദ്ദീന്‍. വന്മേനാട് വൈശ്യം വീട്ടില്‍ മണക്കോത്ത് അബൂബക്കറാണ് പിതാവ്. മാതാവ് - സുബൈദ. ഭാര്യ - ഷഹീന. മകന്‍ - സയാന്‍. സഹോദരങ്ങള്‍ - അലി, ഫാറൂഖ്, ബല്‍ഖീസ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.