ചികിത്സയ്ക്ക് നാട്ടിലേക്ക് പോയ പ്രവാസി നിര്യാതനായി

15 വര്‍ഷമായി ഒമാനിലെ സുഹാറിലുള്ള ഫലജില്‍ സ്വകാര്യ കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്‍തുവരികയായിരുന്നു. 

malayali expat who returned home for treatment died

മസ്‍കത്ത്: ഒമാനില്‍ നിന്ന് ചികിത്സക്കായി നാട്ടിലേക്ക് മടങ്ങിയ പ്രവാസി മലയാളി നിര്യാതനായി. പാലക്കാട് നാട്ടുകല്‍ മുട്ടിമംപല്ലം ഹൗസില്‍ ചിറ്റൂര്‍ രാജീവ് നഗറില്‍ സുകുമാരന്റെയും കൃഷ്ണ വേണിയുടെയും മകന്‍ ഷിജു (41) ആണ് മരിച്ചത്.

15 വര്‍ഷമായി ഒമാനിലെ സുഹാറിലുള്ള ഫലജില്‍ സ്വകാര്യ കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്‍തുവരികയായിരുന്നു. അസുഖത്തെ തുടര്‍ന്ന് ചികിത്സയ്ക്കായി അടുത്തിടെ നാട്ടിലേക്ക് പോവുകയായിരുന്നു. ഫലജ് കൈരളി പ്രവര്‍ത്തകനാണ്. ഭാര്യ - രമ്യ. മക്കള്‍ - സാന്‍വി, തന്‍വി. സംസ്‍കാരം വീട്ടുവളപ്പില്‍.

Read also: കോഴിക്കോട് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
​​​​​​​മനാമ: മലയാളി ബഹ്റൈനില്‍ മരിച്ചു. പാലക്കാട് കാപ്പൂര്‍ പഞ്ചായത്ത് കുന്നത്ത് കാവ് റോഡ് സ്വദേശി നീലിയാട്ടില്‍ നാരായണന്‍ (66) ആണ് മരിച്ചത്. വീഴ്ചയില്‍ തലയ്ക്ക് പരിക്കേറ്റ് സല്‍മാനിയ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. നാല്‍പ്പത് വര്‍ഷത്തോളമായി പ്രവാസിയാണ്. മനാമയിലെ യൂസഫ് അല്‍ സയാനി ട്രേഡിങ് ആന്‍ഡ് കോണ്‍ട്രാക്ടിങില്‍ പര്‍ച്ചേസിങ് സൂപ്പര്‍വൈസറായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: വനജ, മക്കള്‍: നവീന്‍, അഞ്ജന. 

Read More -  സൗദിയിൽ ഒട്ടകങ്ങളെ കയറ്റിയ ട്രക്ക് മറിഞ്ഞ് രണ്ട് പ്രവാസികള്‍ മരിച്ചു

മക്കളെ കാണാൻ സന്ദർശന വിസയിലെത്തിയ ദിവസം തന്നെ മലയാളി മരിച്ചു
റിയാദ്: സന്ദർശന വിസയിൽ സൗദിയിലുള്ള മക്കളെ കാണാനെത്തിയ ദിവസം തന്നെ മലയാളി മരിച്ചു. മലപ്പുറം നീരോൽപലം സ്വദേശി പരേതനായ പൊന്നച്ചൻ മാറമ്മാട്ടിൽ ഹസ്സൻകുട്ടി ഹാജിയുടെ മകൻ ഹംസ (58) ആണ് ജിസാനിൽ ഞായറാഴ്ച രാത്രി മരിച്ചത്.

മുൻ പ്രവാസിയായ അദ്ദേഹം ജിസാനിലുള്ള മക്കളെ സന്ദർശിക്കാൻ ഭാര്യയോടൊപ്പം ഞായറാഴ്ച വൈകീട്ട് ജീസാനിലെത്തി രാത്രി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാൻ കിടന്നതായിരുന്നു. ഉറക്കത്തിലായിരുന്നു മരണം. മൃതദേഹം ജിസാൻ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ആയിശ, മക്കൾ: ഫായിസ, ഫൗസാൻ, അഫ്സാൻ, സിയാൻ. മരുമകൻ: അഫ്സൽ. മൃതദേഹം ജിസാനിൽ ഖബറടക്കും. അതിനുള്ള നിയമ നടപടികൾ പൂർത്തീകരിക്കാൻ സഹോദരൻ മുജീബിനോപ്പം ജിസാൻ ഐ.സി.ഫ് നേതാകളായ സിറാജ് കുറ്റിയാടി,  അബ്ദുല്ല സുഹ്രി, മുഹമ്മദ് സ്വലിഹ്, അനസ് ജൗഹരി, റഹനാസ് കുറ്റിയാടി എന്നിവർ രംഗത്തുണ്ട്.

Read More - അപ്രതീക്ഷിതമായി വിരലടയാളത്തില്‍ കുടുങ്ങി പ്രവാസി മലയാളി; നാട്ടിലേക്കയക്കും

Latest Videos
Follow Us:
Download App:
  • android
  • ios