വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

ബുധനാഴ്ച രാത്രി ശിഫ ദീറാബ് റോഡില്‍ ഇദ്ദേഹത്തിന്റെ കാര്‍, ഒരു ജെസിബിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. 

malayali expat who met with an accident in Saudi Arabia a few days ago died

റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം ജില്ലയിലെ വഴിക്കടവ് മരുത പരലുണ്ടയിലെ വാക്കയില്‍ അബ്ദുല്ലയുടെ മകന്‍ കാസിം (50) ആണ് ശുമൈസി ആശുപത്രിയില്‍ നിര്യാതനായത്. ബുധനാഴ്ച രാത്രി ശിഫ ദീറാബ് റോഡില്‍ ഇദ്ദേഹത്തിന്റെ കാര്‍, ഒരു ജെസിബിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഭാര്യ - നസീറ. മക്കള്‍ - ആസിഫ്, അജ്മല്‍, അന്ന ഫാത്തിമ. മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെഎംസിസി വെല്‍ഫയര്‍ വിംഗ് അംഗം ഉമര്‍ അമാനത്ത് രംഗത്തുണ്ട്.

Read also: ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

താമസ സ്ഥലത്ത് ജീവനൊടുക്കിയ പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
​​​​​​​റിയാദ്: സൗദി അറേബ്യയിൽ ജീവനൊടുക്കിയ മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. റിയാദിന് സമീപം ഹുറൈംലയിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട മലപ്പുറം വാഴയൂർ രാമനാട്ടുകര സ്വദേശി മേലെ തൊടിയിൽ വേലായുധൻ കുട്ടിയുടെ (55) മൃതദേഹമാണ് ശനിയാഴ്ച നാട്ടിലെത്തിച്ചത്. റിയാദിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ രാവിലെ എട്ടോടെ എത്തിച്ചേർന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്കരിച്ചു. 

പിതാവ് - ചോയിക്കുട്ടി, മാതാവ് - നാരായണി, ഭാര്യ - ശൈലജ. മൃതദേഹം നാട്ടിലെത്തിക്കാൻ സഹോദരൻ ചന്ദ്രനെ സഹായിക്കാൻ സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം തെന്നല മൊയ്തീൻ കുട്ടി, മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെയും നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് അയച്ചത്.

Read also: മസ്‍‍തിഷ്‍കാഘാതത്തെ തുടര്‍ന്ന് നാല് മാസമായി അബോധാവസ്ഥയിലായിരുന്ന പ്രവാസിയെ നാട്ടിലേക്ക് കൊണ്ടുപോയി

Latest Videos
Follow Us:
Download App:
  • android
  • ios