ജോലിയുമായി ബന്ധപ്പെട്ട് കുവൈത്തില്‍ നിന്ന് സൗദിയിലെത്തിയ പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു
ജോലിയുമായി ബന്ധപ്പെട്ട് സൗദിയിലെത്തിയ ഇദ്ദേഹം കുവൈത്തിലേക്ക് മടങ്ങുന്നതിനിടെ സ്വയം ഡ്രൈവ് ചെയ്തിരുന്ന കാർ അപകടത്തിൽ പെട്ടായിരുന്നു മരണം.
റിയാദ്: അൽഖഫ്ജിക്ക് സമീപം അബുഹൈദരിയാ റോഡിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പത്തനംതിട്ട സ്വദേശി മരിച്ചു. കുവൈത്തിൽ പ്രവാസിയായ തിരുവല്ല തലവടി സ്വദേശി ലാജി മാമ്മൂട്ടിൽ ചെറിയാനാണ് (54) മരിച്ചത്. കുവൈത്തിലെ വ്യവസായ സ്ഥാപനമായ എൻ.ബി.റ്റി.സി കമ്പനിയിൽ ജനറൽ വർക്ക്സ് വിഭാഗം മാനേജറായി ജോലി ചെയ്തു വരികയായിരുന്നു.
ജോലിയുമായി ബന്ധപ്പെട്ട് സൗദിയിലെത്തിയ ഇദ്ദേഹം കുവൈത്തിലേക്ക് മടങ്ങുന്നതിനിടെ സ്വയം ഡ്രൈവ് ചെയ്തിരുന്ന കാർ അപകടത്തിൽ പെട്ടായിരുന്നു മരണം. ഭാര്യ - കൈനകരി പത്തിൽ അനീറ്റ ചെറിയാൻ (കുവൈത്ത് കിപിക്സ് ജീവനക്കാരി). മക്കൾ - ജോയാൻ അച്ചു ചെറിയാൻ, ജെസ്ലിൻ എൽസ ചെറിയാൻ, ജയ്ഡൻ അന്ന ചെറിയാൻ. അൽ ഖഫ്ജി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചു സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ആറ് മാസം മുമ്പ് പുതിയ വിസയിലെത്തിയ പ്രവാസി തൂങ്ങി മരിച്ച നിലയില്‍
റിയാദ്: തമിഴ്‌നാട് സ്വദേശിയായ പ്രവാസിയെ സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മേനൻ മുത്തുമാരി (47) എന്നയാളാണ് തൂങ്ങി മരിച്ചത്. സൗദിയില്‍ മത്സ്യബന്ധന തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു മുത്തുമാരി.
നാട്ടില്‍ നിന്ന് ആറുമാസം മുമ്പാണ് അദ്ദേഹം പുതിയ വിസയിൽ ജോലിക്കെത്തിയത്. പൊലീസെത്തി മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ തുടർ നടപടികൾ പുരോഗമിക്കുന്നു.