നാട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെ പ്രവാസി മലയാളിയെ കാണാതായെന്ന് പരാതി

നാട്ടിലേക്ക് പോകാനായി തയ്യാറെടുത്തിരുന്ന അജേഷ് സുഹൃത്തിനെ കാണാന്‍ റാസല്‍ഖൈമയിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഇക്കഴിഞ്ഞ ജനുവരിയിലാണ് താമസ സ്ഥലത്ത് നിന്ന് ഇറങ്ങിയത്. 

malayali expat went missing while preparing to home in Dubai UAE afe

ദുബൈ: യുഎഇയില്‍ ജോലി ചെയ്യുന്ന പ്രവാസി മലയാളിയെ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി. കണ്ണൂര്‍ അയ്യപ്പന്‍മല കാഞ്ഞിരോട് കമലാലയത്തില്‍ അജേഷ് കുറിയയെ (41) ആണ് കാണാതായത്. ദുബൈയില്‍ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ബന്ധുക്കള്‍ ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പരാതി നല്‍കി.

നാട്ടിലേക്ക് പോകാനായി തയ്യാറെടുത്തിരുന്ന അജേഷ് സുഹൃത്തിനെ കാണാന്‍ റാസല്‍ഖൈമയിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഇക്കഴിഞ്ഞ ജനുവരിയിലാണ് താമസ സ്ഥലത്ത് നിന്ന് ഇറങ്ങിയത്. ഫെബ്രുവരി ആദ്യവാരം വരെ ഫോണില്‍ ലഭ്യമായിരുന്നു. ഫെബ്രുവരി പത്തിന് ചില സുഹൃത്തുക്കള്‍ അദ്ദേഹത്തെ സോനാപൂര്‍ ഭാഗത്ത് കണ്ടതായി അറിയിച്ചിട്ടുണ്ട്. അതിന് ശേഷം വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇദ്ദേഹത്തെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ +971 559036156 എന്ന നമ്പറില്‍ ബന്ധപ്പെടണം. 

Read also: ചികിത്സയിലിരിക്കെ മരിച്ച പ്രവാസി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
റിയാദ്: താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. തിരുവനന്തപുരം കൊല്ലോട്​ സ്വദേശി കുഴിവിള റോഡരികത്ത് വീട്ടിൽ വനജകുമാർ രഘുവരന്റെ (49) മൃതദേഹമാണ് നാട്ടിലെത്തിച്ച് സംസ്‍കരിച്ചത്. സൗദി തലസ്ഥാനമായ റിയാദിൽനിന്ന്​ 1200 കിലോമീറ്ററകലെ വടക്കൻ അതിർത്തി പട്ടണമായ അൽഖുറയാത്തിലെ സനാഇയ ഏരിയയിലെ താമസ സ്ഥലത്താണ് വനജകുമാർ രഘുവരന്‍ ഫെബ്രുവരി മൂന്നാം തീയ്യതി മരിച്ചത്. 

ഏഴുവർഷമായിരുന്നു അദ്ദേഹം നാട്ടിൽ പോയിട്ട്. 25 വര്‍ഷമായി പ്രവാസിയായിരുന്ന അദ്ദേഹം അല്‍ ഖുറയാത്തിലെ സനാഇയയില്‍ അലൂമിനിയംം ഫാബ്രിക്കേഷന്‍ വര്‍ക്ക്ഷോപ്പ് നടത്തുകയായിരുന്നു. അൽഖുറയാത്ത് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം റിയാദിലെത്തിക്കുകയും അവിടെ നിന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിക്കുകയുമായിരുന്നു. മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കാനും മൃതദേഹം നാട്ടിൽ അയക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്​) ഭാരവാഹി സലീം കൊടുങ്ങല്ലൂർ നേതൃത്വം നല്‍കി. ഷീനയാണ് വനജകുമാറിന്റെ ഭാര്യ. രണ്ട് മക്കളുണ്ട്. പിതാവ് - പരാതനായ ഇ എസ്. രഘുവരന്‍. മാതാവ്​- രത്നമ്മ.

Latest Videos
Follow Us:
Download App:
  • android
  • ios