വിളിച്ചിട്ടും വാതിൽ തുറന്നില്ല; ചവിട്ടിപ്പൊളിച്ച് കയറി നോക്കിയപ്പോൾ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ മലയാളി
പെരുന്നാൾ രാത്രിയിൽ കൂടെ താമസിക്കുന്നവർ പുറത്ത് പോയിട്ട് പിറ്റേന്ന് വൈകീട്ട് തിരിച്ചെത്തി വിളിച്ചിട്ടും വാതിൽ തുറക്കാഞ്ഞതിനെ തുടർന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് കയറി നോക്കിയപ്പോൾ ഫാനിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു.
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയായ ഖമീസ് മുശൈത്തിലെ താമസസ്ഥലത്ത് മലയാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ആനവൂർ മേക്കുംകര വല്ലായത്ത് കോണം സുരേഷിനെയാണ് (39) ഖമീസ് മുശൈത്തിൽ തെൻറ റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പെരുന്നാൾ രാത്രിയിൽ കൂടെ താമസിക്കുന്നവർ പുറത്ത് പോയിട്ട് പിറ്റേന്ന് വൈകീട്ട് തിരിച്ചെത്തി വിളിച്ചിട്ടും വാതിൽ തുറക്കാഞ്ഞതിനെ തുടർന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് കയറി നോക്കിയപ്പോൾ ഫാനിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. ഖമീസിൽ കെട്ടിടനിർമാണ ജോലിയാണ് ചെയ്തിരുന്നത്. താമസരേഖ കാലാവധി കഴിഞ്ഞതിനാൽ നാട്ടിൽ പോകാൻ കഴിയാതെ കഴിയുകയായിരുന്നു. ഭാര്യ: രാഖി, മക്കൾ: സുഖൈഷ് (18), സുഖൈന (13).
Read Also - കുറഞ്ഞ ശമ്പളം 4110 റിയാൽ, വിസയും താമസവും ടിക്കറ്റും സൗജന്യം; ഇപ്പോൾ അപേക്ഷിക്കാം, സൗദിയില്‍ വന്‍ തൊഴിലവസരം
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം