ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു

ഇന്‍ഡസ്‍ട്രിയല്‍ ഏരിയയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്‍തുവരികയായിരുന്നു നിയാസ്. 

malayali expat died while undergoing treatment after a cardiac arrest

ദോഹ: ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി. എറണാകുളം പോഞ്ഞാശ്ശേരി നിയാസ് മണേലി ബഷീര്‍ (44) ആണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തെ ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ കഴിഞ്ഞുവരവെ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം.

ഇന്‍ഡസ്‍ട്രിയല്‍ ഏരിയയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്‍തുവരികയായിരുന്നു നിയാസ്. മണേലി കൊച്ചുണ്ണി ബഷീറാണ് പിതാവ്. മാതാവ് - ആയിഷ. ഭാര്യ - ആരിഫ. മക്കള്‍ - നെജിമുന്നിസ, മുഹമ്മദ് യാസീന്‍. കള്‍ച്ചറല്‍ ഫോറം കമ്മ്യൂണിറ്റി സര്‍വീസസ് കീഴിലുള്ള കള്‍ച്ചറല്‍ ഫോറം റിപാട്രിയേറ്റ് ടീമിന്റെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

Read also: ഉംറ നിർവഹിക്കുന്നതിനിടെ മലയാളി തീര്‍ത്ഥാടകന്‍ കുഴഞ്ഞുവീണു മരിച്ചു

അവധിയ്ക്ക് നാട്ടില്‍ പോയ പ്രവാസി അസുഖ ബാധിതനായി മരണപ്പെട്ടു
റിയാദ്: സൗദി അറേബ്യയിലെ ദമ്മാമിൽ നിന്ന് അവധിക്ക് നാട്ടിലേക്ക് പോയ പ്രവാസി മരിച്ചു. നവയുഗം സാംസ്‍കാരികവേദി തുഗ്‌ബ അസീസിയ ബഗ്ലഫ് യൂണിറ്റ് രക്ഷാധികാരിയായ ജേക്കബ് ജോർജ്ജ് (62) ആണ് അസുഖബാധിതനായി മരിച്ചത്. സൗദി അറേബ്യയിലെ കോബാറിലുള്ള അൽ-കവാരി ഗ്രൂപ്പിൽ ദീർഘകാലമായി ജോലി ചെയ്തു വരികയായിരുന്നു. നവയുഗത്തിന്റെ പ്രവർത്തനങ്ങളിലൂടെ കോബാറിലെ സാമൂഹിക - സാംസ്‍കാരിക മേഖലയിലും അദ്ദേഹം സജീവമായിരുന്നു.

ആരോഗ്യപരമായ പ്രശ്‍നങ്ങളെത്തുടർന്ന് കമ്പനിയിൽ നിന്നും ദീർഘകാലത്തെ അവധിയെടുത്ത് നാട്ടിലേക്ക് പോകുകയായിരുന്നു. നാട്ടിൽ വെച്ച് ഹ്യദയ സംബന്ധമായ ശസ്ത്രക്രിയയ്ക്ക് ശേഷം ഏറെ നാളായി വിശ്രമത്തിലായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചച്ച തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് ചികിത്സയില്‍ കഴിയവെയായിരുന്നു മരണം. 

Read also:  ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ച പ്രവാസി വനിതയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

Latest Videos
Follow Us:
Download App:
  • android
  • ios