ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് സൗദിയില്‍ മരിച്ചു

തുടർ ചികിത്സക്കായി ജുബൈൽ അൽമാനാ ഹോസ്പിറ്റലിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

malayali expat died in saudi arabia due to heart attack

റിയാദ്: മലയാളി യുവാവ് സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മരിച്ചു. മലപ്പുറം പട്ടിക്കാട് സ്വദേശി സുരേഷ്ബാബു വെണ്ണേക്കോട്ട് (45) ഹൃദയഘാതത്തെ തുടർന്ന് മരിച്ചത്. ജുബൈലിലെ താമസസ്ഥലത്ത് ബോധരഹിതനായതിനെ തുടർന്ന് സമീപത്തുള്ള ആശുപത്രിയിൽ ആണ് ആദ്യം എത്തിച്ചത്. 

തുടർ ചികിത്സക്കായി ജുബൈൽ അൽമാനാ ഹോസ്പിറ്റലിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുറച്ചു ദിവസങ്ങളായി ഗ്യാസ്ട്രിക് സംബന്ധമായ പ്രശ്നങ്ങളിൽ സുരേഷ് ചികിത്സ തേടിയിരുന്നു. ജുബൈലിലെ ഷട്ഡൗൺ പ്രൊജെക്ടുകളിൽ ടെക്‌നിഷ്യൻ ആയി ജോലി ചെയ്തു വരികയായിരുന്നു സുരേഷ്. മൃതദേഹം അൽമാനാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. പിതാവ്: കൃഷ്ണൻ വെണ്ണേക്കോട്ട്, മാതാവ്: ലക്ഷ്മി, ഭാര്യ: കെ.എം. രമ്യ. മക്കൾ: തനൂജ്, തീർത്ഥ. സഹോദരൻ: ഹരിദാസ്.

Read Also - യുഎഇയുടെ മധ്യസ്ഥത; 150 റഷ്യന്‍, യുക്രെയ്ന്‍ തടവുകാര്‍ക്ക് മോചനം

വിസിറ്റിങ് വിസയിലെത്തിയ മലയാളി വനിത സൗദിയില്‍ മരിച്ചു

റിയാദ്: വിസിറ്റിങ് വിസയിൽ സൗദിയിലെത്തിയ മലയാളി വനിത മരിച്ചു. തൃശൂർ ചാവക്കാട് കടപ്പുറം നാലകത്ത് ചാലക്കൽ ഉമ്മുഹബീബ (44) ആണ് റിയാദ് അതിഖയിലെ താമസസ്ഥലത്ത് മരിച്ചത്. 

പിതാവ്: മുഹമ്മദ്,‌ മാതാവ്: സഫിയ. ഭർത്താവ്: ഇസ്മായിൽ, മകൾ: ഇർഫാന. റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ  വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ ജനറൽ കൺവീനർ ഷറഫ് പുളിക്കൽ എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം റിയാദിൽ ഖബറടക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios