ജോലിക്ക് പോകാൻ വാഹനം സ്റ്റാർട്ട് ചെയ്യുന്നതിനിടെ ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

പച്ചക്കറി വില്‍പനക്കാരനായ മുജീബ് ബുധനാഴ്ച രാവിലെ പച്ചക്കറി ശേഖരിക്കുവാന്‍ പോകുന്നതിനായി വാഹനം സ്റ്റാര്‍ട്ട് ചെയ്ത സമയത്ത് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. 

malayali expat died in Saudi Arabia due to cardiac arrest while starting vehicle to go for work

റിയാദ്: ജോലിക്ക് പോകാൻ വാഹനം സ്റ്റാർട്ട് ചെയ്യുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് മലയാളി സൗദി അറേബ്യയില്‍ മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ പട്ടിക്കാട് മണ്ണാര്‍മല കൈപ്പള്ളി മുഹമ്മദിന്റെ മകന്‍ മുജീബ് റഹ്‌മാന്‍ (52) ആണ് മരിച്ചത്. ജിദ്ദയിലായിരുന്നു അന്ത്യം.

ശറഫിയ്യയിലെ ശറഫിയ്യാ സ്റ്റേര്‍ കെട്ടിടത്തിലെ താമസക്കാരനായിരുന്നു. പച്ചക്കറി വില്‍പനക്കാരനായ മുജീബ് ബുധനാഴ്ച രാവിലെ പച്ചക്കറി ശേഖരിക്കുവാന്‍ പോകുന്നതിനായി വാഹനം സ്റ്റാര്‍ട്ട് ചെയ്ത സമയത്ത് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. വാഹനം എടുക്കുന്നതിനിടെയായതിനാല്‍ പാര്‍ക്കിങ്ങിനു സമീപത്തെ മതിലില്‍ വാഹനം ഇടിച്ചു. മൃതദേഹം കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയിലാണ്. ഭാര്യയും മകനും സന്ദര്‍ശന വിസയില്‍ ജിദ്ദയിലുണ്ട്. മകള്‍ നാട്ടിലാണ്. ഭാര്യ: സമീറ, മകന്‍: ഷെഫിന്‍. അനന്തര നടപടിക്രമങ്ങള്‍ക്ക് കെ.എം.സി.സി വെല്‍ഫെയര്‍ വിഭാഗം രംഗത്തുണ്ട്.

Read also: യുഎഇയില്‍ വാഹനാപകടങ്ങളില്‍ രണ്ട് മരണം; 11 പേര്‍ക്ക് പരിക്ക്

മൂന്ന് ദിവസം മുമ്പ് നാട്ടിലെത്തിയ പ്രവാസി മലയാളി നിര്യാതനായി

മസ്‍കത്ത്: ഒമാനില്‍ നിന്ന് മൂന്ന് ദിവസം മുമ്പ് അവധിക്ക് നാട്ടിലെത്തിയ പ്രവാസി നിര്യാതനായി. മലപ്പുറം തിരൂര്‍ പുറത്തൂര്‍ കാവിലക്കാട് സ്വദേശി ചോന്താം വീട്ടില്‍ ഇബ്രാഹിംകുട്ടിയാണ് മരിച്ചത്. ദീര്‍ഘകാലം ഒമാനിലുണ്ടായിരുന്ന അദ്ദേഹം മത്ര, റുവി, ബര്‍ക്ക എന്നിവിടങ്ങളില്‍ വസ്‍ത്ര വ്യാപാര രംഗത്ത് പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ - എം.എം നസീന. മക്കള്‍ - സി.വി നഫീല്‍, ഷാഹില്‍ (ഇരുവരും മസ്‍കത്തില്‍), ഷാനിബ, ആദില്‍. 

Read also:  പ്രവാസി മലയാളി ഒമാനില്‍ മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
കുവൈത്ത് സിറ്റി: കൊല്ലം സ്വദേശിയായ മലയാളി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. പത്തനാപുരം കുണ്ടയം കണിയന്‍ചിറ പുത്തന്‍വീട്ടില്‍ മസൂദ് റാവുത്തറുടെ മകന്‍ ജലീല് റാവുത്തര്‍ (49) ആണ് മരിച്ചത്. മൂന്ന് മാസം മുമ്പാണ് ജലീല്‍ കുവൈത്തിലെത്തിയത്. 

അങ്കാറ യുണൈറ്റഡ് ഫൈബര്‍ എന്ന കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. മാതാവ് - സുബൈദാ ബീവി. ഭാര്യ - ഫസീല ബീവി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ജലീലിന്റെ നിര്യാണത്തില്‍ കൊല്ലം ജില്ലാ പ്രവാസി സമാജം അനുശോചിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios